പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടനാണ് സംഗീത് പ്രതാപ്. ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കൂടെയും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരു വലിയ ഫാൻ ബേസ് ഉണ്ടാകാൻ നടൻ സാധിച്ചുട്ടുണ്ട്. ഗിരീഷ് എ.ഡിയുടെ ഏറ്റവും പുതിയ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലും മികച്ച പെർഫോമൻസാണ് താരം കാഴ്ച വെച്ചത്. ചിത്രം 200 കോടിയോളം നേടി തീയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സംഗീത് നായകനായി എത്തുന്ന ആദ്യ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ നായകനാകുക എന്ന പ്രഷറിനപ്പുറത്തേക് ഈ സിനിമക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്നും തുറന്നു പറയുകയാണ് ഇപ്പോൾ താരം. തന്റെ പുതിയ ചിത്രത്തിന്റ പ്രൊമോഷന്റെ ഭാഗമായി റിപ്പോട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു നടൻ.

സംഗീത് പ്രതാപ്. Photo. Facebook.com
‘സൂപ്പർ ഹിയറിങ്ങ് എന്ന അസാധാരണ കഴിവ് ഒരു സാധാരണക്കാരൻ കിട്ടിയാൽ എന്തായിരിക്കും സംഭവിക്കുക എന്നതായിരുന്നു എനിക്ക് ഈ സിനിമക്ക് കിട്ടിയ വൺ ലൈൻ. ആദ്യമായി നായകനാകുക എന്ന പ്രഷറിനപ്പുറത്തേക് ഒരു സൂപ്പർ ഹീറോ കൂടിയാക്കുക എന്ന ഭാരം കൂടി ഇതിനുണ്ടായിരുന്നു. അതും കൂടി താങ്ങാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല,’ സംഗീത് പറഞ്ഞു.
സാധാരണ സൂപ്പർ ഹീറോയായി മാറുന്ന ഒരു കഥയല്ലിതെന്നും മെഡിക്കൽ മിറാകിൾ തികച്ചും വ്യത്യസ്തമായ ഒരു കഥയാണെന്നും സംഗീത് പറഞ്ഞു. സൂപ്പർ പവർ ലഭിച്ചിട്ടും അയാൾ സൂപ്പർ ഹ്യൂമനോ ഹീറോയോ അല്ല. ആ കഴിവിലൂടെ താൻ നേരിടുന്ന ബുദ്ധിമുട്ടുകളാണ് കഥയിലൂടെ പറയുന്നതൊന്നും സംഗീത് വ്യക്തമാക്കി.
‘എന്നെ ഇൻട്രെസ്റ്റിങ് ആക്കിയത് ഒരു സൂപ്പർ പവർ കിട്ടിയത് കൊണ്ട് നേരിടുന്ന പ്രശ്നങ്ങളും ദുരിതങ്ങളും ഒക്കെ തന്നെയാണ്. അങ്ങനെയാണ് ഈ കഥ പറഞ്ഞു പോകുന്നത്. ഒരു സൂപ്പർ ഹ്യൂമനോ ഹീറോയോ അല്ല കഥാപാത്രം. നമ്മുടെ ലൈഫിൽ ഒരു സാധാരണക്കാരനായ മനുഷ്യന് പെട്ടന്ന് ഒരു പവർ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്നുള്ളതാണ് ഇതിൽ ഇൻട്രെസ്റ്റിങ് ആയിട്ടുള്ള കാര്യം,’ താരം പറഞ്ഞു.
തനിക്ക് ലഭിച്ച കഴിവിനെ ഡിഫക്ട് ആയാണ് തന്റെ കഥാപാത്രം കാണുന്നതെന്നും താരം വ്യക്തമാക്കി. പിന്നീട് കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ആ കഴിവ് മറ്റൊരു രീതിയിൽ മാറുന്നതെന്നും സംഗീത് പറഞ്ഞു.
‘റൂമൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. അവൻ ഇതിനെ കാണുന്നത് ഭയങ്കര ഡിഫക്ട് ആയിട്ടാണ്. പിന്നെ കഥാപാത്രത്തിന്റെ പ്രോഗ്രഷൻ സംഭവിക്കുന്നതിലൂടെയാണ് അതൊക്കെ ഒരു സൂപ്പർ പവർ ആയിട്ട് മാറുന്നത്,’ സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.

ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ. Photo. IMDb
സംഗീത് പ്രതാപിനെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും.
Content Highlight: Actor sangeeth prathap Talks about his new film its a medical miracle
