ധ്യാന്‍ ശ്രീനിവാസന്‍, റോണി വര്‍ഗീസ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.
കണ്ണൂര്‍ സ്‌ക്വാഡ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റോണി പ്രധാന വേഷത്തില്‍ എത്തുന്ന ഒരു ചിത്രം കൂടിയാണ് ഉജ്ജ്വലന്‍.
കണ്ണൂര്‍ സ്‌ക്വാഡിലെ ഒരു വേഷം ചെയ്യാന്‍ ധ്യാന്‍ ശ്രീനിവാസനെ വിളിച്ചതിനെ കുറിച്ചും ധ്യാന്‍ വരാതിരുന്നതിനെ കുറിച്ചുമൊക്കെ ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് റോണി.
കണ്ണൂര്‍ സ്‌ക്വാഡിലേക്ക് തന്നെ റോണി വിളിച്ചില്ലെന്ന് ധ്യാന്‍ പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
‘ നിന്നെ വിളിച്ചു നീ അത് മറന്നുപോയോ, സ്‌ക്രിപ്റ്റില്‍ ആദ്യം ഒരു എസ്.ഐ ഒക്കെ ഉണ്ടായിരുന്നു. ആ സമയത്ത് ധ്യാനിനെ നോക്കാമെന്ന് തീരുമാനിച്ചു.
ഇവനും റോബിയും തമ്മില്‍ നല്ല അടുപ്പമാണ്. ലൗ ആക്ഷന്‍ ഡ്രാമയുടെ ക്യാമറ ചെയ്തത് റോണി ആണല്ലോ. ധ്യാനിനോട് സംസാരിക്കാമെന്നൊക്കെ പറഞ്ഞു.
ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങള്‍ രണ്ടുപേരും കൂടി സംസാരിച്ച് സെറ്റ് ചെയ്തത് തന്നെയാണ്. പിന്നെ പടം തുടങ്ങാനായപ്പോള്‍ ശരിയാകൂല എന്ന് പറഞ്ഞ് ഇവന്‍ മാറിക്കളഞ്ഞു,’ റോണി പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്കയേക്കാളും സ്‌ട്രോങ് കഥാപാത്രം റോബിയുടേതാണെന്നായിരുന്നു ഇതിന്റെ ധ്യാനിന്റെ കൗണ്ടര്‍.
‘അസീസിക്ക എന്നോട് പറഞ്ഞ ഒരു കഥയുണ്ട്. സിനിമയുടെ ലാസ്റ്റില്‍ ഒരു ഫൈറ്റുണ്ട്. അതില്‍ അസീസിക്ക ഇല്ല. അവരെ ട്രെയിനിലാക്കി.
എന്തുകൊണ്ട് ഇദ്ദേഹം അവിടെ പോയില്ല. മമ്മൂക്കയുടെ കൂടെ ഫൈറ്റില്‍ ഇദ്ദേഹമാണ്. അസീസിക്കയേയും ശബരീഷിനേയും ട്രെയിനില്‍ വിട്ടു. മമ്മൂക്കയുടെ കൂടെ ഫൈറ്റില്‍ റോബി,’ ധ്യാന്‍ പറഞ്ഞു.
ആ സമയത്ത് അത് ചെയ്യാനിരുന്നത് അസീസായിരുന്നെന്നും എന്നാല്‍ 90 ദിവസം ഡേറ്റ് ആരും തരുന്നില്ലെന്നും തന്റേല്‍ ആണെങ്കില്‍ ഡേറ്റ് ഇഷ്ടംപോലുള്ളതുകൊണ്ട് ആ ക്യാരക്ടര്‍ ചെയ്യുകയായിരുന്നു എന്നുമായിരുന്നു റോണിയുടെ മറുപടി.
Content Highlight: Actor Roni Varghese about Dhyan Sreenivasan and Kannur Squad