1980ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഒരു തലൈ രാഗത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് രവീന്ദ്രന്‍. തമിഴിലെ സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, രജിനികാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സെക്കന്റ് ഹീറോയായി വേഷമിട്ട താരം 1980കളുടെ അവസാനത്തോടെ തമിഴിലും മലയാളത്തിലുമായി ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേതാക്കളിലൊരാളായിരുന്നു.
1992 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം പിന്നീട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. എങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് രവീന്ദ്രന് അവസരം ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റടിച്ച സവിന്‍ സാ ചിത്രം വാഴ 2വിന്റെ ഭാഗമായിരുന്നു താരം. ചിത്രത്തില്‍ ബെന്നിച്ചേട്ടന്‍ എന്ന രസകരനായ കഥപാത്രത്തെയായിരുന്നു താരം കൈകാര്യം ചെയ്തത്. കേന്ദ്രകഥാപാത്രമായ അജിനുമായുള്ള രവീന്ദ്രന്റെ സീനുകള്‍ക്ക് വലിയ കൈയടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
രവീന്ദ്രന്‍ അഭിനയിച്ച ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം. Photo: Films I Watch
ഇപ്പോഴിതാ സിനിമകളില്‍ താന്‍ അഭിനയിക്കുമ്പോള്‍ തന്റെ പ്രകടനത്തെ വിലയിരുത്തുന്ന രീതികളെക്കുറിച്ച് രവീന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ അഭിനയിച്ച എല്ലാ പടങ്ങളും കാണാറില്ലെന്നും താന്‍ അഭിനയിക്കുമ്പോള്‍ തന്നെ ഓഡിയന്‍സ് എന്‍ജോയ് ചെയ്യുമോ എന്ന് തനിക്ക് അറിയാന്‍ പറ്റുമെന്നും രവീന്ദ്രന്‍ പറയുന്നു. അഭിനയിക്കുന്ന സമയത്ത് തന്റെ ഓഡിയന്‍സെന്ന് പറയുന്നത് ലൈറ്റ് ബോയും ക്യാമറമാനും അടക്കമുള്ള ക്രൂ ആണെന്നും ഇവരെ എന്റര്‍ടൈന്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നാണ് താന്‍ നോക്കറുള്ളതും അദ്ദേഹം പറഞ്ഞു.
ഇതിന് തനിക്ക് സാധിച്ചാല്‍ ഉടന്‍ തന്നെ തന്റെ പ്രകടനത്തില്‍ സാറ്റിസ്‌ഫൈ ആകുമെന്നും ഇല്ലെങ്കില്‍ വീണ്ടും അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലാണ് തന്റെ പ്രകടനം സെറ്റില്‍ വിലയിരുത്തുന്നതെന്നും അല്ലാതെ സ്‌ക്രീനില്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, ദേവരാജ്, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വാഴ 2 കേരളത്തില്‍ നിന്നും മാത്രം 122 കോടി നേടിയാണ് ഇന്‍ഡസ്ട്രി ഹിറ്റെന്ന പട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെറും 25 ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ ദേവരാജ്, ഏയ്ഞ്ചല്‍ മരിയ, അജു വര്‍ഗീസ്, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു, സുധീഷ്, ബിജുക്കുട്ടന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actor Raveendran talks about his acting method in sets
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.