സിനിമകളിലെ വയലന്‍സിനെ കുറിച്ചും അത് എത്രത്തോളം ആളുകളെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമാണ്.
സിനിമയിലെ വയലന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
സമൂഹത്തിലെ വയലന്‍സ് ചര്‍ച്ചയാകുമ്പോഴെല്ലാം കാലങ്ങളായി സിനിമ ടാര്‍ഗറ്റ് ചെയ്യപ്പെടാറുണ്ടെന്ന് പൃഥ്വി പറയുന്നു.
സിനിമയിലാണ് മാറ്റം വരേണ്ടതെന്നും സിനിമയാണ് മാറേണ്ടതെന്നുമൊക്കെ പലരും എളുപ്പത്തില്‍ പറയാറുണ്ടെന്നും എന്നാല്‍ അതിനൊരു മറുവശംകൂടിയുണ്ടെന്നും പൃഥ്വി പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
‘എന്റെ സിനിമകളില്‍ ഏതെങ്കിലും രീതിയില്‍ വയലന്‍സിനെ പ്രൊമോട്ട് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ ഈ മൂന്ന് സിനിമകള്‍ മാത്രമാണ് ഞാന്‍ സംവിധാനം ചെയ്തത്.
സമൂഹത്തിലെ വയലന്‍സ് ചര്‍ച്ചയാകുമ്പോഴെല്ലാം കാലങ്ങളായി സിനിമ ടാര്‍ഗറ്റ് ചെയ്യപ്പെടാറുണ്ട്. സിനിമയിലാണ് മാറ്റം വരേണ്ടതെന്നും സിനിമയാണ് മാറേണ്ടതെന്നുമൊക്കെ പലരും എളുപ്പത്തില്‍ പറയാറുണ്ട്.
സിനിമക്കെതിരെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വരുമ്പോള്‍ ആക്ടേഴ്‌സോ സിനിമയിലെ മറ്റുള്ളവരോ അതിനെതിരെ പ്രതികരിക്കുന്നത് കുറവാണ്.
നിങ്ങള്‍ പറയുന്നതെ തെറ്റാണെന്നും ഇതിനെ ഇങ്ങനെ ഒരു വശം കൂടിയുണ്ടെന്നും പലരും പറയാറില്ല. സിനിമ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നല്ല ഞാന്‍ പറയുന്നത്.
സിനിമ ഒരു സോഫ്റ്റ് ടാര്‍ഗറ്റ് ആകുന്നു. അത് വളരെ വിചിത്രമായിട്ടാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ നിങ്ങളുടെ ഒരു സിനിമയുടെ സെന്‍സറിങ്ങിനായി പോകുമ്പോള്‍ പുകവലി-മദ്യപാന മുന്നറിയിപ്പ് നല്‍കണമെന്നും സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒന്നരമിനുട്ടോളം വരുന്ന ഒരു ബോധവത്ക്കര വീഡിയോ വെക്കണമെന്നും ആവശ്യപ്പെടാറുണ്ട്.
സിനിമ ഒരു പൊതുമാധ്യമമായതുകൊണ്ട് കൂടിയാണ് സിനിമയുടെ തുടക്കത്തിലും ഇന്റര്‍വല്ലിന് ശേഷമുള്ള രണ്ടാം പകുതിയുടെ തുടക്കത്തിലും ഒന്നര മണിക്കൂറോളം വരുന്ന പബ്ലിക് അവയര്‍നെസ് വീഡിയോ പ്ലേ ചെയ്യിക്കുന്നത്.
ശരി, അങ്ങനെയെങ്കില്‍ ഇവിടുത്തെ പ്രൈ ടൈം ന്യൂസുകളില്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു കാര്യം ചെയ്യാത്തത്. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രൈം ടൈം ന്യൂസുകള്‍ കാണുന്നില്ലേ.
എന്നിട്ടും ചാനലുകളോട് എന്തുകൊണ്ടാണ് ഒന്നര മിനുട്ട് വരുന്ന ഒരു പരസ്യം പ്രദര്‍ശിപ്പിക്കണം എന്ന് പറയാത്തത്. ഇത് സിനിമയ്ക്ക് മാത്രമേ ബാധകമാകുന്നുള്ളൂ.
സിനിമ ഒരു സോഫ്റ്റ് ടാര്‍ഗറ്റ് ആണെന്ന് ഞാന്‍ പറയാന്‍ കാരണവും അതാണ്. അത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മള്‍ ജീവിക്കുന്ന ഒരു സിസ്റ്റം അതാണ്. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരും കാലങ്ങളില്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Actor Prithviraj about how the film industry has been a soft target for everyone