| Tuesday, 3rd June 2025, 11:36 am

'സ്‌നേഹ ഒരു വരവിങ്ങ് വരും'; അതോടെ ഞാന്‍ തരുണിനെയും സുനിലിനേയും പേടിപ്പിക്കാന്‍ തുടങ്ങി: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലെ എസ്.ഐ ജോര്‍ജ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളെ മൊത്തം ആരാധകരാക്കിയിരിക്കുകയാണ് നടന്‍ പ്രകാശ് വര്‍മ. തുടരുമിലെ മുഴുനീള കഥാപാത്രത്തെ തുടക്കക്കാരന്റെ പതര്‍ച്ച ഏതുമില്ലാതെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

നിര്‍വാണ എന്ന അഡൈ്വര്‍ടൈസിങ് കമ്പനിയുടെ സഹ സ്ഥാപകനായ പ്രകാശ് വര്‍മ തന്റെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ചാണ് തുടരുമിന്റെ ചിത്രീകരണത്തിനായി എത്തിയത്.

താന്‍ ഇല്ലാതിരുന്ന സമയം നിര്‍വാണയെ മാനേജ് ചെയ്തിരുന്നത് പങ്കാളി സ്‌നേഹയും തന്റെ ടീമും ആയിരുന്നെന്ന് പ്രകാശ് വര്‍മ പറയുന്നു. ഒപ്പം തുടരുമിന്റെ ചിത്രീകരണം നീണ്ടുപോയ സമയത്തെ കുറിച്ചുമൊക്കെ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് വര്‍മ പറയുന്നുണ്ട്.

‘ നമ്മള്‍ സാധാരണ ഒരു സിനിമ ചെയ്യുമ്പോള്‍ ഏതാണ്ട് ഒരു വര്‍ഷം മുന്‍പൊക്കെ അതിന്റെ സംസാരം നടക്കും. എന്നാല്‍ ഇത് പെട്ടെന്ന് ഉണ്ടായ ഒരു തീരുമാനം ആയിരുന്നു. പ്രൊഡക്ഷന്‍ സൈഡില്‍.

എന്റെ അടുത്ത് ഇത് വന്ന് ഞാന്‍ ഓക്കെ പറയുന്നത് വെറും ഒരു മാസം മുന്‍പാണ്. നമ്മളെ സംബന്ധിച്ച് ഓരോ കാമ്പയിനും നാല് മാസം മുന്‍പൊക്കെ പ്രീ കമ്മിറ്റ്‌മെന്റ് ഉണ്ട്. അതിന്റെ പ്രൊഡക്ഷന്‍ അത്രമാത്രം കോംപ്ലക്‌സ് ആയിരിക്കും.

ചിലപ്പോള്‍ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ആണെങ്കില്‍ പല രാജ്യത്ത് നിന്ന് വരുന്ന ആള്‍ക്കാരായിരിക്കും. ആപ്പിളിന്റെ ക്യാമ്പയിനാണെങ്കില്‍ അമേരിക്കയില്‍ നിന്നും യു.കെയില്‍ നിന്നുമൊക്കെയുള്ളവരെ കോഡിനേറ്റ് ചെയ്ത് ഭയങ്കര പ്രൊഫഷണലായിട്ടുള്ള ടൈം കീപ്പ് ചെയ്ത് പോകുന്ന പ്രോസസാണ്.

ഈ സമയത്ത് ഞാന്‍ കമ്മിറ്റഡായ നാല് പ്രൊജക്ട് ഉണ്ടായിരുന്നു. ഒന്ന് ഷൂട്ടിങ് സ്റ്റേജിലായിരുന്നു. അതിന്റേതായ പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും എനിക്കത് മാനേജ് ചെയ്യാന്‍ പറ്റിയെന്നാണ്.

തരുണ്‍ ഷൂട്ട് തുടങ്ങുന്ന ദിവസം പറഞ്ഞിരുന്നു. അന്ന് ഞാന്‍ രാജസ്ഥാനില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു 15 ദിവസത്തെ കൂടെ സമയം ചോദിച്ചു. അത് കഴിഞ്ഞാല്‍ ബാക്കി കുറച്ച് നാളത്തേക്ക് എനിക്ക് മാനേജ് ചെയ്യാന്‍ പറ്റും.

ബ്രീട്ടീഷ് എയര്‍വേസിന്റേത് ഉള്‍പ്പെടെ ഈ സമയത്ത് ഡേറ്റ് മാനേജ് ചെയ്തു. ഫസ്റ്റ് ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത് ഉടന്‍ ഞാന്‍ ഷൂട്ടിലേക്ക് പോയി. പ്രീ പ്രൊഡക്ഷനൊക്കെ കഴിഞ്ഞിട്ടുണ്ടായിരുന്നു. അതിനിടെ വേറൊരു ക്യാമ്പയിനും ചെയ്തു. രണ്ട് ഷെഡ്യൂളിന്റെ ഇടയില്‍ ഗ്യാപ്പ് കിട്ടിയപ്പോഴാണ് ഇതൊക്കെ ചെയ്യുന്നത്.

അതിന് ശേഷമാണ് ബാക്കി ജോയ്ന്‍ ചെയ്തത്. ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിട്ടുള്ള അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു ഷൂട്ടില്‍. പൂര്‍ണമായും സിനിമയില്‍ ഫോക്കസ് ചെയ്യണം എന്നുണ്ടായിരുന്നു.

എനിക്ക് ഒരു കാര്യമേ ഒരു സമയത്ത് ഫോക്കസ് ചെയ്യാന്‍ പറ്റുള്ളൂ. എന്നെ ആരെങ്കിലും ഓഫീസില്‍ നിന്ന് വിളിച്ചാല്‍ ഞാന്‍ ബ്ലൈന്‍ഡ് ആണ്. ഭയങ്കര കണ്‍ഫ്യൂസ്ഡ് ആകും. അതുകൊണ്ട് ഞാന്‍ അത് നോക്കിയിട്ടേ ഇല്ല.

താങ്ക്‌സ് ടു സ്‌നേഹ, ടീം മെമ്പേഴ്‌സ്. ചില സമയത്ത് ഷെഡ്യൂള്‍ നീണ്ടുപോകും. ഭീകരമായ കോളുകളാണ് ഓഫീസില്‍ നിന്ന് വരുന്നത്. അതോടെ ഞാന്‍ തരുണിനേയും സുനിലിനേയുമൊക്കെ പേടിപ്പിക്കാന്‍ തുടങ്ങി.

സ്‌നേഹ ഒരു വരവ് വരും എന്ന് പറഞ്ഞിട്ട്. അവസാം കുറേ കഴിഞ്ഞ് തരുണും സുനിലും ചോദിക്കാന്‍ തുടങ്ങി സ്‌നേഹ വരുമോ എന്ന്? പക്ഷേ രണ്ടും എനിക്ക് ആ സമയം മാനേജ് ചെയ്യാന്‍ പറ്റി എന്നതാണ്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Actor Prakash Varma about Thudarum and his partner Sneha

Latest Stories

We use cookies to give you the best possible experience. Learn more