| Friday, 29th May 2026, 4:47 pm

'റീനു നോ പറഞ്ഞുട്ടോ...' അടുത്ത സീനില്‍ വാവിട്ട് കരയുകയാണ്; പേഴ്‌സണല്‍ ലൈഫ് ആലോചിച്ചാല്‍ എനിക്ക് കരച്ചില്‍ വരില്ല: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നടന്റെ അഭിനയശേഷി അളക്കപ്പെടുന്നത്, വൈകാരികമായ അല്ലെങ്കില്‍ തീവ്രതയാര്‍ന്നൊരു രംഗത്തിലെ ക്ലോസപ്പ് ഷോട്ടിനെ അയാള്‍ എത്രത്തോളം മനോഹരമായി കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

അത്തരത്തില്‍ പ്രേമലു എന്ന ചിത്രത്തിലെ ബ്രേക്ക്-അപ്പ് രംഗം നസ്‌ലെന്‍ കൈകാര്യം ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. ഇത്തരം വൈകാരിക രംഗങ്ങളെ എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം.

എല്ലാവരും ചെയ്യുന്നതുപോലെ തന്നെയാണെന്നായിരുന്നു നസ്‌ലെന്റെ ആദ്യമറുപടി. നമ്മളും ഇതൊക്കെ പഠിച്ചുവരുന്നേയുള്ളൂവെന്നും നസ് ലെന്‍ തമാശരൂപേണ പറഞ്ഞു.

പ്രേമലു സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook

‘ആ സീനിനെ കുറിച്ചൊക്കെ ഗിരീഷേട്ടന്‍ ഓള്‍റെഡി പറഞ്ഞിരുന്നു. സച്ചിന്‍ എന്ന് പറയുന്നവന്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ വാവിട്ട് കരയും എന്ന് നമുക്കറിയാം. അവന്‍ അവിടെ പോയിട്ട് അമല്‍ ഡേവിസിനോട് സംസാരിച്ചു തുടങ്ങുന്നത് തന്നെ മറ്റേത് പോയിട്ടോ, റീനു അവള്‍ നോ പറഞ്ഞുട്ടോ എന്നൊക്കെയാണല്ലോ. അതില്‍ തുടങ്ങി പിന്നെ കട്ട് ചെയ്ത ശേഷം കാണിക്കുന്നത് ഇവന്‍ വാവിട്ട് കരയുന്നതാണ്.

അവന്‍ കരയുകയാണ്. ലിറ്ററലി ഏങ്ങി കരയുക എന്നുള്ളതായിരുന്നു. ഗിരീഷേട്ടന് ഓള്‍റെഡി എങ്ങനെ എടുക്കണമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നു.

അത് ആക്ച്വലി പെട്ടെന്ന് ഷൂട്ട് ചെയ്തതുമാണ്. നമ്മള്‍ക്ക് ആ സീനിന് വേണ്ടി പ്രിപ്പയര്‍ ചെയ്യാന്‍ അങ്ങനെ ഒരു സമയമോ ഒന്നും കിട്ടിയിട്ടില്ല. ലൈറ്റിങ് സെറ്റ് ചെയ്യുന്ന ഒരു സമയം മാത്രമേ അതിനൊക്കെ കിട്ടിയിട്ടുള്ളൂ.

പ്രേമലു സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook

അങ്ങനത്തെ ഇന്റന്‍സായി, കുറച്ചു കൂടി നമ്മള്‍ ആലോചിക്കേണ്ട സീനുകളില്‍ ഞാന്‍ ചെയ്യുന്നത് ഒരു സ്‌പേസിലേക്ക് ഒറ്റക്ക് മാറി, അതിനെ പറ്റി തന്നെ ആലോചിച്ചിരിക്കുക എന്നതാണ്.

നമ്മുടെ പേഴ്‌സണല്‍ ലൈഫില്‍ നിന്ന് റിലേറ്റഡ് ആവുന്ന മൊമന്റോ എന്തെങ്കിലും ആലോചിച്ച് നോക്കിയാലൊന്നും എനിക്ക് കരച്ചില്‍ വരില്ല.

എന്റെ കാര്യത്തില്‍ കൂടുതലും സംഭവിക്കുന്നത് ആ മൊമെന്റില്‍ വരുന്നത് ചെയ്യുക എന്നതാണ്. അതിനെ പറ്റിയുള്ള ആലോചനകള്‍ നമ്മളുടെ ഉള്ളില്‍ ഉണ്ടാകും. എന്തായിരിക്കും ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്നുള്ളത് ആലോചിച്ചുകൊണ്ടേയിരിക്കും.

പ്രേമലു സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook

എന്റെ കാര്യത്തില്‍ ആക്ഷന്‍ പറയുന്ന സമയത്ത് സംഭവിച്ചിട്ടുള്ളതാണ് എല്ലാം. പിന്നെ അതില്‍ എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ ഇവര്‍ ഉറപ്പായിട്ടും അതിനെ പിക്ക് ചെയ്യും. ഓവറാണെങ്കില്‍ മതി, അത്ര അങ്ങ് പോകണ്ട എന്ന് പറയും,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Actor Naslen about Breakup scene on Premalu

We use cookies to give you the best possible experience. Learn more