മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ അദ്ദേഹം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് ഷാജോണ്‍ തെളിയിച്ചത്.
ആട്ടം സിനിമയിലുള്ളവര്‍ക്ക് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹമറിയിച്ചപ്പോള്‍ അദ്ദേഹം അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞെന്നും അങ്ങനെ തങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് പോയെന്നും പോയി ഷാജോണ്‍ പറഞ്ഞു.
അന്ന് താന്‍ മമ്മൂട്ടിയോട് അദ്ദേഹത്തിന്റെ അടുത്ത സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെ കുറിച്ചും ഷാജോണ്‍ പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.
‘മമ്മൂക്കയെന്ന് പറയുമ്പോള്‍ നമ്മളെ അതിശയിപ്പിക്കുന്ന ഒരു വ്യക്തിയല്ലേ. ആട്ടം കണ്ടിട്ട് മമ്മൂക്ക വിളിച്ചിരുന്നു. അന്ന് 15 മിനിട്ടാണ് ആട്ടത്തെ കുറിച്ച് സംസാരിച്ചത്. പിന്നെ മമ്മൂക്കയോട് ആട്ടത്തിലുള്ളവര്‍ക്ക് ഇക്കയെ കാണണമെന്ന് പറഞ്ഞപ്പോള്‍ അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞു.
‘പ്രേക്ഷകര്‍ അത്രയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അപ്പോള്‍ സിനിമകള്‍ ചുമ്മാ ചെയ്തിട്ട് കാര്യമില്ലല്ലോ. ഇനി വരട്ടെ. നോക്കാം’ എന്നും മമ്മൂക്ക പറഞ്ഞു.
അതില്‍ അതിശയം തോന്നി. തന്റെ വരുന്ന സിനിമകളെ കുറിച്ചെല്ലാം അദ്ദേഹത്തിന് പ്ലാനുകളുണ്ട്. അന്ന് ഭ്രമയുഗം റിലീസ് ചെയ്തിരുന്നില്ല,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Actor Kalabhavan Shajon Talks About Mammootty