സൗത്ത് ഇന്ത്യന് സിനിമകളിലെ വില്ലന് വേഷങ്ങളിലൂടെ സിനിമാ പ്രേക്ഷകര്ക്കിടയില് ശ്രദ്ധേയനായ അഭിനേതാവാണ് വീരമാക്കിനേനി ജഗപതി ചൗധരി എന്ന ജഗപതി ബാബു. വൈശാഖ് സംവിധാനം ചെയ്ത് 2016ല് പുറത്തിറങ്ങിയ പുലിമുരുകന് എന്ന ചിത്രത്തിലെ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളികള്ക്കും ജഗപതി ബാബു സുപരിചിതനാണ്. 1989ല് പുറത്തിറങ്ങിയ സിംഹ സ്വപ്‌നം എന്ന ചിത്രത്തിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച താരം 170ലധികം ചിത്രങ്ങളിലാണ് ഇതിനോടകം വേഷമിട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദശാബദ്ങ്ങളായി ഇന്ത്യന് സിനിമാ മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജഗപതി ബാബു കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെ കഴിഞ്ഞ കാലങ്ങളില് സിനിമയിലുണ്ടായ മാറ്റങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
സിനിമ വളരുന്നതിനൊപ്പം തന്നെ സിനിമയിലെ അഴിമതിയും ഒരുപാട് വര്ധിക്കുന്നുണ്ടെന്നും ജഗപതി ബാബു പറയുന്നു. ഇതിന് ഉദാഹരണമായി പറഞ്ഞത് ഇന്ത്യയിലെ സൂപ്പര്ഹിറ്റ് സംവിധായകന് രാജമൗലിയുടെ പേരാണ്. രാജമൗലി എന്നയാള് താന് കണ്ടിട്ടുള്ളതില് വെച്ച് ഏറ്റവും മികച്ച ടെക്‌നീഷ്യനും നല്ല മനുഷ്യസ്‌നേഹിയുമാണെന്ന് താരം പറയുന്നു. അദ്ദേഹം ബാഹുബലി പോലെ ആയിരം കോടി രൂപയിലധികം കളക്ഷന് നേടിയ ചിത്രം ചെയ്തപ്പോള് അതേപോലുള്ള ചിത്രങ്ങള് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും ഇത് മോശമായ സ്വാധീനമാണെന്നും ജഗപതി ബാബു ഓര്മപെടുത്തുന്നു.
ഒരു സിനിമ ചെയ്യാന് ഒരുങ്ങുമ്പോള് നിങ്ങള് എവിടെയാണ് നില്ക്കുന്നതെന്ന ബോധ്യം വേണമെന്നും എന്നാല് തങ്ങള്ക്ക് ചെയ്യാന് കഴിയുന്നതിലും വലിയ കാര്യങ്ങളാണ് പലരും ചെയ്യാന് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സെലിബ്രിറ്റിയാകുന്നതിന് മുമ്പ് തന്നെ എല്ലാവരും സെലിബ്രിറ്റിയാകുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം വിമര്ശിച്ചു.
എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില് പ്രഭാസ് നായകനായി രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ചിത്രം തിയേറ്ററുകളില് നിന്നും വലിയ വിജയം നേടിയതിന് പിന്നാലെ സമാന പാറ്റേണില് ഒട്ടനവധി ചിത്രങ്ങള് പുറത്തിറങ്ങിയിരുന്നു. എന്നാല് ഇതില് ഭൂരിഭാഗം ചിത്രങ്ങള്ക്കും വലിയ പരാജയമാണ് തിയേറ്ററുകളില് നിന്നും നേരിടേണ്ടി വന്നിരുന്നത്. പ്രഭാസ് തന്നെ നായകനായി അടുത്തിടെ പുറത്തിറങ്ങിയ രാജാസാബ് ഇതിന് ഉദാഹരണമാണ്. 400 കോടിയോളം മുതല് മുടക്കില് ഒരുക്കിയ ചിത്രം ബഡ്ജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ദയനീയമായ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഇന്ത്യന് സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാജമൗലി അടുത്തതായി സംവിധാനം ചെയ്യുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര തുടങ്ങിയവര് പ്രധാനവേഷത്തിലെത്തുന്ന വാരണാസിയാണ് സംവിധായകന്റെ അടുത്ത ചിത്രം.
Content Highlight: Actor Jagapathy Babu talks about Film Industry
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.