തുടരും എന്ന ചിത്രത്തെ കുറിച്ച് സുധീഷ് എന്ന ക്യാരക്ടറിനെ കുറിച്ച് തനിക്കുള്ള ചില ആശങ്കകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍.
മനസുകൊണ്ട് ബെന്‍സിനൊപ്പം നില്‍ക്കുമ്പോഴും പൊലീസുകാരെ പിണക്കാന്‍ കഴിയാത്ത സുധീഷിനെ എത്രത്തോളം അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമെന്ന ടെന്‍ഷനുണ്ടായിരുന്നെന്ന് ഫര്‍ഹാന്‍ പറയുന്നു.
ഡയലോഗുകള്‍ കുറവായതുകൊണ്ട് കാറിനകത്തുള്ള സീനുകളൊക്കെ ചലഞ്ചിങ് ആയിരുന്നെന്നും താരം പറയുന്നു.
‘സുധീഷിന്റെ ക്യാരക്ടര്‍ എടുത്ത് നോക്കിയാല്‍ പുള്ളി മനസുകൊണ്ട് ബെന്‍സിന്റെ കൂടെയാണ്. പക്ഷേ പ്രാക്ടിക്കല്‍ സൈഡ് നോക്കുമ്പോള്‍ പൊലീസുകാരെ ശത്രുക്കളാക്കാനും പറ്റില്ല.
പുള്ളിക്ക് ഫാമിലി ഉണ്ട്. ആ ഫാമിലി നോക്കണം. ഇത് കണ്‍വേ ചെയ്യാന്‍ ഒരു ഡയലോഗ് ഇല്ല. കണ്‍വേ ചെയ്യേണ്ടത് ബോഡി ലാംഗ്വേജും എക്‌സ്പ്രഷനും വെച്ചിട്ടാണ്.
ഇതെങ്ങനെ കണ്‍വേ ചെയ്യുമെന്ന പേടിയുണ്ടായിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണെന്ന് ഓഡിയന്‍സിന് മനസിലാകുമോ എന്ന സംശയം. അതായിരുന്നു ഞാന്‍ തരുണുമായി ഏറ്റവും കൂടുതല്‍ ഡിസ്‌കസ് ചെയ്തത്.
കാരണം ഡയലോഗ് വഴി ഒന്നും ഇല്ല. ഫുള്‍ പടത്തില്‍ ഡയലോഗ് എടുത്ത് നോക്കിയാല്‍ വളരെ കുറച്ച് ഡയലോഗേ ഉള്ളൂ. കാര്‍ യാത്രയിലൊന്നും ഡയലോഗേ ഇല്ല.
ഇവര്‍ ആ കഥ പറയുമ്പോഴും ഇവന്‍ കേട്ടിരിക്കുന്നുണ്ട്. എന്നെ കുറിച്ചാണ് പറയുന്നത്. പക്ഷേ പറയുന്നത് കള്ളക്കഥയാണ്. ഞാന്‍ അവിടെ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് തരുണിനോട് ചോദിച്ചിരുന്നു.
അതൊക്കെ ഒരു ട്രിക്കി ഏരിയ ആയിരുന്നു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇന്റര്‍വെല്‍ ആകുമ്പോഴേക്കും ആള്‍ക്കാര്‍ വിചാരിക്കുമോ ഇവന്‍ ഈ ബാക്കില്‍ ഇരുന്ന് എന്താണ് ചെയ്‌തോണ്ടിരിക്കുന്നത് എന്ന്.
ബാക്കി ഭാഗം കൂടി കാണുമ്പോഴല്ലേ ഇത് ഇത് മനസിലാകുള്ളൂ. ഞാനും അത് ആദ്യം കേള്‍ക്കുന്നതാണെന്നും സത്യമല്ല എന്നതൊക്കെ. അതൊക്കെ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കാന്‍ പറ്റുമെന്ന പേടിയുണ്ടായിരുന്നു.
തരുണാണ് കൂടെ നിന്നത്. അതുപോലെ വിരല്‍ ഒടിക്കുമ്പോള്‍ സുധീഷിന്റെ കണ്ണിന്റെ ഒരു ക്ലോസ് ഉണ്ട്. ലാലേട്ടന്റെ കണ്ണിന്റെ ക്ലോസും എന്റെ കണ്ണിന്റെ ക്ലോസും.
ഞാന്‍ നിന്റെ കണ്ണു കണ്ടിട്ടാണ് കാസ്റ്റ് ചെയ്തത് എന്ന് തരുണ്‍ പറയുമായിരുന്നു.ഫഹദിന്റെ കണ്ണാണ് നിനക്ക് എന്നായിരുന്നു പറഞ്ഞത്. ഫഹദിന്റെ കണ്ണ് മാത്രമേയുള്ളൂ. കഴിവില്ല അത് ഓര്‍ത്തോണം എന്ന് ഞാനും പറയും. തരുണാണ് അത് എക്‌സ്ട്രാക്ട് ചെയ്ത് എടുത്തത്,’ ഫര്‍ഹാന്‍ പറയുന്നു.
Content highlight: Actor Farhaan about Sudheesh Character on Thudarum