| Wednesday, 14th May 2025, 10:55 am

'നീയും എന്റെ മോനല്ലേ' എന്ന് ലാല്‍സാര്‍; വാപ്പച്ചിയോടുള്ള സ്‌നേഹമാണ് അത്: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ഫാസിലുമായുള്ള അടുപ്പത്തെ കുറിച്ചും കുട്ടിക്കാലത്തെ തന്റെ ചില ഓര്‍മകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍.

തുടരും സെറ്റില്‍ ഒരു സംസാരത്തിനിടെ തന്നെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് തന്റെ വാപ്പച്ചിയോടുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെയാണ് ഫര്‍ഹാന്‍ സംസാരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചുള്ള ചൈല്‍ഡ് ഹുഡ് മെമ്മറിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഫര്‍ഹാന്റെ മറുപടി. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍.

‘തുടരുമിന്റെ സെറ്റില്‍ എന്തോ ഒരു സംസാരത്തിന്റെ ഇടയില്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു നീയും എന്റെ മോനെപ്പോലെയല്ലേ എന്ന്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ലാലേട്ടന്‍ നമ്മുടെ വീട്ടിലാണ് താമസിക്കുന്നത്.

വീട്ടില്‍ തന്നെയാണ് ഷൂട്ടും. ലാലേട്ടനും സുചിയാന്റിയുമൊക്കെയുണ്ട്. ഷൂട്ട് കഴിഞ്ഞ് വാപ്പയും ലാലേട്ടനും രാത്രിയോളം സംസാരിക്കും. ഉറങ്ങിയെഴുന്നേറ്റ് അവിടെ തന്നെ ഷൂട്ട് ചെയ്യും. അന്ന് അപ്പുവുണ്ട്. എല്ലാവരും ഉണ്ട്.

രണ്ടു ഫാമിലിയും വളരെ ക്ലോസ് ആണ്. മമ്മൂക്കയുടെ ഫാമിലിയും വളരെ ക്ലോസാണ്. വാപ്പയോടുള്ള സ്‌നേഹമാണ് നമ്മള്‍ക്ക് റിഫ്‌ളക്ട് ചെയ്യുന്നത്.

ലാലേട്ടന്‍ ഈ ഗുരുത്വമൊക്കെ ഭയങ്കരമായി ഉള്ള ആളാണ്. ലാലേട്ടന്റെ മിക്ക മേജര്‍ റിലീസുകള്‍ വരുമ്പോഴും ഉദാഹരണത്തിന് ലൂസിഫര്‍, പുലിമുരുകന്‍ ഇതിന്റെയൊക്കെ തലേന്ന് വാപ്പയെ കാണാന്‍ വീട്ടില്‍ വരും.

ബറോസിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്ന് വന്നു. അദ്ദേഹത്തിന് അങ്ങനെ വരേണ്ട കാര്യമൊന്നും ഇല്ല. ചുമ്മാ വന്നിട്ട് പാച്ചിക്ക, നാളെ പടമിറങ്ങുകയാണ്. കണ്ട് പറയാന്‍ വന്നതാണ് എന്ന് പറഞ്ഞിട്ട് നമ്മുടെ കൂടെ ഇരുന്ന് ഒരു ഭക്ഷണമൊക്കെ കഴിച്ച് പിരിയും.

വാപ്പയെ അത്രയേറെ ബഹുമാനിക്കുന്ന ആളാണ്. വലിയ കാര്യമാണ് അദ്ദേഹത്തിന് വാപ്പച്ചിയെ. ആ സ്‌നേഹം എന്നിലേക്കും ഷാനുവിലേക്കും റിഫ്‌ളക്ട് ചെയ്ത് വരുന്നുമുണ്ട്,’ ഫര്‍ഹാന്‍ പറഞ്ഞു.

Content Highlight: Actor Farhaan about Mohanlal and faasil relationship

We use cookies to give you the best possible experience. Learn more