| Saturday, 12th April 2025, 8:41 am

ഇന്നസെൻ്റ് ചേട്ടൻ്റെ ആ സീനിന് ഒരു ഡാൻസ് കാണുന്ന ഭംഗിയുണ്ടായിരുന്നു: ലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സായി കുമാറിൻ്റെയും രേഖയുടെയും ആദ്യ ചിത്രമാണിത്. ഇപ്പോൾ അതിലെ ഒരു സീനിനെക്കുറിച്ചും ഇന്നസെൻ്റിൻ്റെ അഭിനയത്തെക്കുറിച്ചും സംസാരിക്കുകയാണ് ലാൽ.

റാംജിറാവ് സ്പീക്കിങ്ങ് ചിത്രത്തിൽ ഏറ്റവും കൂടുതൽ ഞെട്ടിയത് ഇന്നസെൻ്റിൻ്റെ അഭിനയമാണെന്നും ബസിൻ്റെ അടിയിൽ കിടന്ന് അടിയൊക്കെ ഉണ്ടാക്കി തിരിച്ചു വരുന്ന സീൻ ഉണ്ടെന്നും ലാൽ പറഞ്ഞു.

അതിലെ ഇന്നസെൻ്റിൻ്റെ പെർഫോമൻസ് അതിന് മുമ്പും ശേഷവും കണ്ടിട്ടില്ലെന്നും ആ സീനിന് ഡാൻസ് കാണുന്ന ഭംഗിയുണ്ടെന്നും ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ ചിരിച്ച് മതിലിൽ നിന്ന് വീണുവെന്നും ലാൽ പറയുന്നു. അത്തരത്തിലുള്ള പെർഫോമൻസ് ഇന്നസെൻ്റിന് മാത്രം പറ്റുന്ന കാര്യമാണെന്നും ലാൽ കൂട്ടിച്ചേർത്തു. രേഖാ മേനോനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാംജിറാവ് സ്പീക്കിങ്ങ് സിനിമയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ ഞെട്ടിപ്പോയത്, ഇന്നസെൻ്റ് ചേട്ടൻ്റെ അഭിനയമാണ്. ഇവർ തമ്മിൽ പ്രശ്നമായി ബസിൻ്റെ അടിയിലൊക്കെ കിടന്ന് അടിയുണ്ടാക്കി കഴിഞ്ഞിട്ട് തിരിച്ചു വന്നിട്ട് അതെൻ്റെ നമ്പറായിരുന്നു എന്ന് പറയുമ്പോൾ തിരിച്ച് ഒരു അടി കൊടുത്തിട്ട് ഇതും എൻ്റ നമ്പറാ പോക്രിത്തരം കാണിക്കുന്നതിന് ഒരു അതില്ലേടാ തെണ്ടി എന്ന് പറയുന്ന രംഗമുണ്ട്.

അതുപോലത്തെ ഒരു പെർഫോമൻസ് അതിന് മുമ്പും നമ്മൾ കണ്ടിട്ടില്ല. അതിന് പിന്നെയും നമ്മൾ കണ്ടിട്ടില്ല. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഒരു ഡാൻസ് കാണുന്ന ഭംഗിയുണ്ട് അതിന്. അതായത് ആ പരിസരത്ത് നിന്ന ആളുകളൊക്കെ ചിരിച്ച് മതിലിൽ നിന്നൊക്കെ വീണു. അങ്ങനെ ഒരു പെർഫോമൻസ്, അത് ഇന്നസെൻ്റ് ചെട്ടന് മാത്രം പറ്റുന്ന ഒരു കാര്യമാണ്,’ ലാൽ പറയുന്നു.

Content Highlight: Actor, Director Lal Talking About Innocent

We use cookies to give you the best possible experience. Learn more