ബിനു പപ്പുവിന്റെ തിരക്കഥയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രാണ് ടോര്‍പിഡോ. ഫഹദ് ഫാസില്‍, നസ് ലെന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.
നേരത്തെ വര്‍ക്ക് തുടങ്ങിയ ചിത്രം പക്ഷേ തുടരുമെന്ന സിനിമയ്ക്ക് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തുടരുമിന്റെ ഷൂട്ട് പെട്ടെന്ന് തുടങ്ങേണ്ടി വന്നതോടെയാണ് ടോര്‍പിഡോയുടെ ചിത്രീകരണം നീണ്ടത്.
സിനിമയുടെ ചിത്രീകരണം ഇനിയും മൂന്ന് നാല് മാസം കഴിഞ്ഞേ ഉണ്ടാവുള്ളൂ എന്ന് പറയുകയാണ് ബിനു പപ്പു. താരങ്ങളുടെ ഡേറ്റിന്റെ കാര്യത്തിലും ലൊക്കേഷന്റെ കാര്യത്തിലുമൊക്കെ തീരുമാനമാകേണ്ടതുണ്ടെന്ന് ബിനു പപ്പു പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ടോര്‍പിഡോയുടെ പ്രീ പ്രൊഡക്ഷന്‍ സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്. അത് നേരത്തെ തുടങ്ങിയിരുന്നു. പിന്നീട് നിര്‍ത്തിവെച്ചിട്ടാണ് തുടരും തുടങ്ങിയത്. ലൊക്കേഷന്‍ കാണാന്‍ പോകണം. അത് ഫൈനലൈസ് ചെയ്യേണ്ടതുണ്ട്.
പിന്നെ തുടരുമില്‍ നിന്നും ടീം ഫ്രീയായി പുറത്തേക്ക് വന്നത് ഇപ്പോഴാണ്. നാലഞ്ച് മാസത്തില്‍ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിലാണ് മുന്നോട്ട് പോകുന്നത്.
അതുപോലെ ആക്ടേഴ്‌സിന്റെ ഡേറ്റ് സെറ്റാവാനുണ്ട്. നസ്‌ലെന് രണ്ട് പടമുണ്ട്. അത് കഴിഞ്ഞ് അവന്‍ ഫ്രീയാവണം. അതുപോലെ ഫഹദിനേയും ഫ്രീ ആയി ഒന്ന് കിട്ടണം.
ടോര്‍പിഡോ ഒരു ത്രില്ലര്‍ ചിത്രമാണ്. ഒരു നടന്ന സംഗതിയെ ബേസ് ചെയ്തിട്ടാണ് ചിത്രം ഒരുക്കിയത്. ഞാന്‍ കേട്ട കഥയെ ബേസ് ചെയ്ത് ഡെവലപ് ചെയ്ത സബ്ജക്ട് ആണ്,’ ബിനു പപ്പു പറഞ്ഞു.
Content Highlight: Actor Binu poappu about Torpedo Movie and Fahadh and Naslen