| Wednesday, 30th April 2025, 5:04 pm

കഴുത്തിന് പിടിച്ചോ ഏട്ടാ, അമര്‍ത്തി ഞെക്കിക്കോ എന്ന് ഇവള്‍; എനിക്ക് പേടിയാകുന്നുണ്ടെന്ന് ഞാന്‍ തരുണിനോട് പറഞ്ഞു: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ സീനുകളെ കുറിച്ചും ചോദ്യം ചെയ്യല്‍ രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബിനു പപ്പുവും ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അമൃതയും.

കഴുത്ത് പിടിച്ച് ഞെരിക്കുന്ന സീനൊക്കെ വളരെ മികച്ചതാക്കാന്‍ സാധിച്ചത് അമൃതയുടെ പെര്‍ഫോമന്‍സ് കൊണ്ട് കൂടിയാണെന്നായിരുന്നു ബിനു പപ്പു പറഞ്ഞത്. തുടരും എന്ന ചിത്രത്തിലെ തന്റെ ഫേവറ്റൈറ്റ് സീന്‍ അതാണെന്നായിരുന്നു അമൃതയും പറഞ്ഞത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ കഴുത്തുപിടിക്കുന്ന ആ സീനാണ് എന്റെ ഏറ്റവും ഫേവറൈറ്റ് സീന്‍. ഞാന്‍ ഇങ്ങനെ കയ്യില്‍ ഇങ്ങനെ പിടിച്ച് നില്‍ക്കുന്നുണ്ട്. എന്നിട്ട് ഞാന്‍ ഒന്നുകൂടി ഞെക്കൂ, ഞെക്കൂ എന്ന് ബിനു ചേട്ടനോട് പറയുന്നുണ്ട്,’ അമൃത പറഞ്ഞു.

ഞാനിങ്ങനെ ഇവളുടെ കഴുത്തില്‍ പിടിക്കുന്നുണ്ട്. ആ പിടിത്തം ഫീല്‍ ചെയ്യിക്കണം. അഡ്ജസ്റ്റ്‌മെന്റ് പിടുത്തം പിടിച്ചതാണെന്ന് തോന്നരുതല്ലോ.

അതുകൊണ്ട് ഞാന്‍ മുഖത്തേക്ക് കൈ ഒന്ന് കയറ്റിപ്പിടിച്ചു. കഴുത്തിലേക്ക് വല്ലാതെ ബലം പോകില്ലല്ലോ. കഴുത്തിന് പിടിച്ചോ ഏട്ടാ ഞെക്കിക്കോ.. ഞെക്കിക്കോ എന്ന് പറഞ്ഞുകൊണ്ടിരിക്കുകാണ് ഇവള്‍.

ഞെക്കിക്കോ എന്നോ എന്നിട്ട് ഞാന്‍ ജയിലില്‍ പോകാനോ എന്ന് ചോദിച്ചു. അല്ല ചേട്ടാ കുറച്ചുകൂടി അമര്‍ത്തിക്കോ എന്ന് പറഞ്ഞു. തരുണ്‍ അപ്പുറത്ത് നിന്ന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് എന്നോട് ചോദിച്ചു. എനിക്കും സംശയമുണ്ടെന്ന് ഞാന്‍ പറഞ്ഞു. (ചിരി).

ഞെക്കിക്കോ ഞെക്കിക്കോ എന്ന് എന്നോട് പറയുന്നുണ്ട്. എനിക്ക് പേടിയാകുന്നുണ്ട് എന്ന് പറഞ്ഞു. ആ പ്രോസസില്‍ ഇവള്‍ ഭയങ്കര ഇന്‍വോള്‍വ്ഡ് ആയിരുന്നു.

കരച്ചിലൊക്കെ ഗംഭീരമായി ചെയ്തു. തീര്‍ച്ചയായും ഓഡിയന്‍സിന് ആ പെയിന്‍ കിട്ടിയാലേ നമ്മുടെ പിന്നെയുള്ള പരിപാടി ഓക്കെയാവുകയുള്ളൂ.

ഡബ്ബിങ്ങിനും ഇങ്ങനെ ആയിരുന്നു. ഇവള്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഡബ്ബിങ് തിയേറ്ററിലും ഞാന്‍ ഇവളുടെ കഴുത്ത് പിടിച്ചു. ഇവള്‍ കരഞ്ഞിട്ട് ശരിയാകുന്നില്ല.

ബിനു ചേട്ടാ ഒന്ന് അകത്തേക്ക് വര്വോ ഒന്ന് എന്റെ കഴുത്തിന് പിടിക്ക്വോ.. എന്ന് ചോദിച്ചു. ചെല്ല് ചെല്ല്, പോയി കഴുത്തുപിടിക്ക് എന്ന് തരുണ്‍ പറഞ്ഞു. ആ സീനൊക്കെ ഇവള്‍ നന്നായി തന്നെ ഡബ്ബ് ചെയ്തു. പിന്നെ ഡബ്ബിങ് ഒക്കെ ആദ്യത്തെ എക്‌സ്പീരിയന്‍സാണല്ലോ,’ ബിനു പപ്പു പറഞ്ഞു.

തുടരും എന്ന ചിത്രത്തിലേക്കുള്ള എന്‍ട്രിയെ കുറിച്ചും മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പമുള്ള ആദ്യ സീനുകള്‍ ചിത്രീകരിച്ചതിനെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ അമൃത സംസാരിക്കുന്നുണ്ട്.

ആദ്യ സീന്‍ തന്നെ നാല് ടേക്ക് പോകേണ്ടി വന്നപ്പോള്‍ താന്‍ നെര്‍വെസ് ആയന്നെും അത് മനസിലാക്കിയ ശോഭനാ മാം ഓടി വന്ന് തന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചെന്നും അമ്മയായി തന്നെ കണ്ടോളാന്‍ പറഞ്ഞെന്നും അഭിമുഖത്തില്‍ അമൃത പറയുന്നുണ്ട്.

‘ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. തുടക്കം തന്നെ ടെന്‍ഷനിലായിരുന്നു. പിന്നെ ലാല്‍ സാര്‍ ഭയങ്കര ഫണ്ണിയായിരുന്നു. ഞാനിങ്ങനെ ഇരിക്കുകയാണ്.

അവിടേക്ക് ചാടിവന്നിട്ട് അമൃതാ.. എന്ന് ഉറക്കെ വിളിച്ചു. ഞാന്‍ ഇങ്ങനെ നോക്കിയപ്പോള്‍ ‘ശോഭനാ മാമിനെ കണ്ടോ ശോഭനാ മാം’ എന്ന് ചോദിച്ചു. കണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ നീ ഇങ്ങ് വാ എന്ന് പറഞ്ഞ് കൈ പിടിച്ച് മാമിന്റെ അടുത്ത് കൊണ്ടുപോയി.

എന്നെ കണ്ടപ്പോള്‍, മാം വരൂ ഇരിക്കൂ എന്ന് പറഞ്ഞു. പേടിച്ച് ഞാന്‍ ഒതുങ്ങി ഇരിക്കുകയാണ്. എന്റെ ആദ്യത്തെ ഷോട്ട് ശോഭനാ മാമിന്റെ കൂടെയായിരുന്നു,’ അമൃത പറഞ്ഞു.

Content Highlight: Actor Binu pappu Share a scene with Amrutha and a Funny Dubbing experiance

We use cookies to give you the best possible experience. Learn more