| Tuesday, 8th April 2025, 12:03 pm

മമ്മൂക്കയുടെ എല്ലാ സിനിമകളും എനിക്കിഷ്ടം, പക്ഷെ ആ മൂന്ന് സിനിമകൾ ഒരുപാടിഷ്ടം: നടി ഭാമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മദനോത്സവം, രേഖാചിത്രം എന്നീ രണ്ടുചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഭാമ അരുൺ. ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ബസൂക്ക എന്ന ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ ഭാമ അരുൺ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാമ.

അഴകിയ രാവണിലെ വേദനിക്കുന്ന കോടീശ്വരൻ ശങ്കർദാസാണ് തൻ്റെ ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രമെന്നും പിന്നെ കാഴ്ച, പളുങ്ക്, വർഷം എന്നിവയാണ് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമകളെന്നും ഭാമ പറയുന്നു. വർഷത്തിലെ മകൻ മരിച്ചു എന്നറിയുന്ന സമയത്ത് എങ്ങനെ വേണമെങ്കിലും വിഷമം കാണിക്കാമെന്നും എന്നാൽ ആ സിനിമയിലെ അഭിനയം കാണുമ്പോൾ നമുക്കും വിഷമം ആകുമെന്നും ഭാമ പറഞ്ഞു.

പളുങ്കിൽ നസ്റിയ മരിക്കുന്ന സമയത്തെ അഭിനയവും അതുപോലെ തന്നെയാണെന്നും ഈ രണ്ടു സിനിമകളിലും സന്ദർഭം ഒന്നാണെങ്കിലും അഭിനയിക്കുന്നത് ഒരാളാണെന്ന് തോന്നില്ലെന്നും ഭാമ പറയുന്നു. ആ സിനിമകൾ കണ്ട് താൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്നും മമ്മൂട്ടിയുടെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും ഭാമ പറയുന്നു.

എന്നാൽ പെട്ടെന്ന് ചോദിച്ചാൽ പറയാൻ പറ്റുന്നത് കാഴ്ച, പളുങ്ക്, വർഷം എന്നീ സിനിമകൾ ആയിരിക്കുമെന്നും ഭാമ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഭാമ.

‘അഴകിയ രാവണിലെ വേദനിക്കുന്ന കോടീശ്വരൻ ശങ്കർദാസാണ് എൻ്റെ ഇഷ്ടപ്പെട്ട മമ്മൂക്കയുടെ കഥാപാത്രം. പിന്നെ കാഴ്ച, പളുങ്ക്, വർഷം എന്നിവയാണ് ഇഷ്ടപ്പെട്ട മമ്മൂക്ക സിനിമകൾ. വർഷത്തിലെ മകൻ മരിച്ചു എന്നറിയുന്ന സമയത്ത് ഏത് രീതിയിൽ വേണമെങ്കിലും വിഷമം കാണിക്കാം. പൊട്ടിക്കരയാം, അതല്ലെങ്കിൽ ഷോക്ക് ആയി നിൽക്കാം. പക്ഷെ ആ സിനിമയിലെ അഭിനയം കാണുമ്പോൾ നമുക്കും വിഷമം ആകും.

പിന്നെ പളുങ്കിൽ നസ്റിയ മരിക്കുന്ന സമയത്തെ അഭിനയവും അതുപോലെയായിരുന്നു. ഈ രണ്ടു സിനിമകളിലും സിനാരിയോ ഒന്നാണെങ്കിലും അത് കാണിക്കുന്നത് ഒരാളാണെന്ന് ഒരിക്കലും തോന്നില്ല. അതൊക്കെ കണ്ട് ഞാൻ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. മമ്മൂക്കയുടെ എല്ലാ സിനിമകളും ഇഷ്ടമാണ്. പക്ഷെ, പെട്ടെന്ന് തെരഞ്ഞെടുക്കാൻ പറയുമ്പോൾ ഇത് മൂന്നുമായിരിക്കും (കാഴ്ച, പളുങ്ക്, വർഷം) ഞാൻ പിക് ചെയ്യുക,’ ഭാമ അരുൺ പറയുന്നു.

Content Highlight: Actor Bhama Arun Talking About Her Favorite Movie

We use cookies to give you the best possible experience. Learn more