| Wednesday, 9th April 2025, 4:00 pm

വിവാഹം കഴിച്ചാല്‍ ലോക്കാവുമെന്ന് അവര്‍ എന്നോട് പറഞ്ഞു, എനിക്ക് പറയാനുള്ളത് ഇതാണ്: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് നടന്‍ ബേസില്‍ ജോസഫ്. സോഷ്യല്‍ മീഡിയയില്‍ ബേസില്‍ ബേസില്‍ പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങളും മകള്‍ ഹോപ്പിന്റെ ഫോട്ടോകളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

തന്റെ സുഹൃത്തായ എലിസബത്താണ് ബേസിലിന്റെ പങ്കാളി. വിവാഹത്തെ കുറിച്ചും അതിന് മുന്‍പ് താന്‍ കേട്ട ഒരു ഉപദേശത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബേസില്‍.

വിവാഹം കഴിച്ച പലരും തന്നോട് വിവാഹം കഴിക്കരുതെന്നായിരുന്നു പറഞ്ഞതെന്നും അതിന് അവര്‍ പറഞ്ഞിരുന്ന ഒരു കാരണം ഉണ്ടായിരുന്നെന്നും ബേസില്‍ പറയുന്നു.

‘വിവാഹത്തെ കുറിച്ച് പറഞ്ഞാല്‍ വിവാഹം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതുമൊക്കെ ഓരോരുത്തരുടേയും പെര്‍സ്‌പെക്ടീവ് പോലെ ഇരിക്കും. കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് എന്നെ കുറേപ്പേര്‍ ഉപദേശിച്ചിട്ടുണ്ട് കല്യാണം കഴിക്കല്ലേ അതോടെ നീ തീര്‍ന്ന്. പിന്നെ ലോക്കാകും എന്ന്.

അതേസമയം കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. കല്യാണം കഴിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നവരുണ്ട്. ഞാന്‍ കല്യാണം കഴിച്ചിട്ടും ഭയങ്കര സന്തോഷത്തോടെ ജീവിക്കുന്ന ഒരാളാണ്.

ഞാന്‍ ഇതുവരേയും ആ തീരുമാനത്തെ ഓര്‍ത്ത് റിഗ്രെറ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ ഹാപ്പിയാണ്. പിന്നെ നമ്മള്‍ വിവാഹം കഴിഞ്ഞാലും സുഹൃത്തുക്കളായി തന്നെ നില്‍ക്കുന്നതാണ് നല്ലത്.

ഭര്‍ത്താവ്, ഭാര്യ എന്ന വേര്‍തിരിവുകളൊക്കെ വരുമ്പോഴാണ് അത് വേറൊരു സ്‌പേസിലേക്ക് മാറുക.

ഇയാള്‍ക്ക് കൂടുതല്‍ റെസ്‌പെക്ട് കിട്ടണം, ജോലിക്ക് പോകുന്നത് ഇയാളാണ് വീട്ടു ജോലി നോക്കുന്ന ആളാണ് ഭാര്യ എന്നൊക്കെ പറയുന്ന വേര്‍തിരിവുകളുണ്ടാകുമ്പോഴായിരിക്കും അതിന്റെ ഇടയില്‍ കോണ്‍ഫ്‌ളിക്ടുകള്‍ ഉണ്ടാകുന്നത്.

രണ്ട് പേര്‍ക്കും നല്ല സുഹൃത്തുക്കളായിട്ട് തുടരാന്‍ പറ്റുകയാണെങ്കില്‍, വിവാഹം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. അത് വേറെ നല്ലൊരു ഫേസാണ് ജീവിതത്തില്‍,’ ബേസില്‍ പറഞ്ഞു.

Content Highlight: Actor Basil Joseph about his Concept on Marriage

We use cookies to give you the best possible experience. Learn more