| Monday, 23rd June 2025, 12:16 pm

ആ സിനിമയിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് കേരള ക്രൈം ഫയല്‍സിലേക്ക് വിളിച്ചത്: അര്‍ജുന്‍ രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ല്‍ എസ്.ഐ നോബിള്‍ എന്ന കഥാപാത്രമായി എത്തി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍.

പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് തുടങ്ങി മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. ഹിന്ദി വെബ്‌സീരിസുകളിലും സിനിമകളിലുമൊക്കെ ഭാഗമായ അര്‍ജുന്റെ ഒരു മികച്ച കഥാപാത്രമാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിലേക്ക്.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലെ അമീര്‍ ഷാ എന്ന തന്റെ കഥാപാത്രം കണ്ടിട്ടാണ് അഹമ്മദ് കബീര്‍ കേരള ക്രൈം ഫയല്‍സിലേക്ക് വിളിച്ചതെന്ന് അര്‍ജുന്‍ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിട്ട് അഹമ്മദ് കബീര്‍ എന്നെ വിളിച്ചിരുന്നു. കണ്‍ഗ്രാജ്‌സ് പറഞ്ഞു. അതിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ തമ്മില്‍ ടച്ച് ഉണ്ടായിരുന്നു.

ഒരു ദിവസം അഹമ്മദ് വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രൊജക്ട് ചെയ്യാനുണ്ടെന്ന് പറഞ്ഞു. ഏതെങ്കിലും ഒരു നെഗറ്റീവ് ക്യാരക്ടര്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.

അപ്പോഴാണ് പൊലീസ് കഥാപാത്രമാണെന്നും കേരളാ ക്രൈം ഫയല്‍സിന്റെ രണ്ടാം ഭാഗം ആണെന്നും പറയുന്നത്. അഹമ്മദേ ഞാന്‍ സീസണ്‍ 1 കണ്ടിട്ടില്ല സോറി എന്ന് പറഞ്ഞു.

അത് കുഴപ്പമില്ല എന്നായിരുന്നു പുള്ളിയുടെ മറുപടി. അങ്ങനെ ക്യാരക്ടറിനെ കുറിച്ചൊക്കെ പറഞ്ഞു. അന്ന് ബാഹുല്‍ ആരാണെന്ന് അറിയില്ല. കിഷ്‌കിന്ധാകാണ്ഡം അന്ന് ഇറങ്ങിയിട്ടില്ല.

സി.പി.ഒ അമ്പിളി രാജുവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ഉരുത്തിരിയുന്ന സബ് പ്ലോട്ടുകളാണ് ഇതിന്റെ പ്രധാന തീം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് പറയുമ്പോഴുള്ള ആ പേസ് അല്ല ഇതിന്. ഇതൊരു സ്ലോ പേസ് പരിപാടിയാണ്.

പൊലീസ് ഓഫീസര്‍ക്കുള്ള സ്ലോ മോഷനുകളോ കാര്യങ്ങളോ ഒന്നും ഇല്ല. കുറച്ചുകൂടി നാച്ചുറല്‍ ആണ്. ഇതില്‍ ഞാന്‍ അധിക നേരം ക്യാപ് പോലും വെക്കുന്നില്ല. സാര്‍ വിളി അത്രയും ഇല്ല. വളരെ നോര്‍മല്‍ ആണ്.

പൊതുവെ നമ്മള്‍ ഒരു പൊലീസ് യൂണിഫോം ഇടുമ്പോള്‍ ബോഡി ലാംഗ്വേജ് മാറില്ലേ, അത് വേണ്ട എന്ന് പറഞ്ഞിരുന്നു. യൂണിഫോം ഇട്ടപ്പോള്‍ എനിക്ക് വൗ എന്നൊരു ഫീല്‍ വന്നു. ആ വൗ വേണ്ട എന്ന് അഹമ്മദും ബാഹുലുമൊക്കെ പറഞ്ഞു.

പിന്നെ ആദ്യമായിട്ടാണ് ഞാന്‍ ഒരു റൂട്ടഡ് ക്യാരക്ടര്‍ ചെയ്യുന്നത്. നോബിള്‍ ഒരു നോര്‍മല്‍ ആളാണ്. കേസ് ജയിച്ച് പ്രമോഷന്‍ കിട്ടുന്നതോ മെഡല്‍ കിട്ടുന്നതോ ഒന്നും വിഷയമല്ലാത്ത ഒരാള്‍. ഇതൊരു ജോലി മാത്രമാണ് അയാള്‍ക്ക്.

കേരള ക്രൈം ഫയല്‍സ് 2 വിന്റെ സ്‌റ്രോറി ടെല്ലിങ്ങും ആക്ടേഴ്‌സിന്റെ പെര്‍ഫോമന്‍സും സിനിമാറ്റോഗ്രഫിയും എഡിറ്റിങ്ങും മ്യൂസിക് എല്ലാം നല്ലതായി വന്നു. നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സ്‌ന്തോഷം,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Actor Arjun Radhakrishnan about Kerala Crime Files season 2 Character

We use cookies to give you the best possible experience. Learn more