| Wednesday, 2nd July 2025, 11:49 am

മമ്മൂക്കയുടെ ആ കോസ്റ്റ്യൂമൊക്കെ ബാംഗ്ലൂരിലെ സ്ട്രീറ്റില്‍ നിന്ന് വാങ്ങിയതാണ്; ഒന്നും ബ്രാന്റഡല്ല: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, രഞ്ജിത എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍.

ചിത്രത്തെ കുറിച്ചും സംവിധായകന്‍ ജയരാജിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍.

സിനിമയില്‍ മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യൂമുകളെ കുറിച്ചുമൊക്കെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ സംസാരിക്കുന്നുണ്ട്.

‘ജോണി വാക്കറൊക്കെ ഇന്നും ആളുകളുടെ മനസില്‍ നില്‍ക്കുന്ന സിനിമയാണ്. എനിക്ക് ഓര്‍മയുണ്ട് ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ഒക്കെ.

അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റുകളില്‍ നിന്ന് വാങ്ങിയതാണ്. നമ്മള്‍ വിചാരിക്കും ബര്‍ഗണ്ടി കളേഴ്‌സും മസ്റ്റഡ് യെല്ലോസുമൊക്കെ കാണുമ്പോള്‍ അതൊക്കെ അന്നത്തെ ഏതോ ബ്രാന്‍ഡഡ് ഡ്രസ് ആണെന്ന്.

ഒന്നുമല്ല, ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടണ്‍ റോഡിലെ സൈഡ് വാക്കില്‍ നിന്ന് വാങ്ങിച്ചതാണ് അതൊക്ക. അത് ഇവന്മാര്‍ തേച്ചൊക്കെ കൊണ്ടുകൊടുക്കും.

ആ സിനിമ തന്നെ ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ടൈപ്പ് സാധനമാണ്. ഒരു വൈല്‍ഡ് വെസ്‌റ്റേണ്‍ എന്ന് പറയാം. അതിനെ നമുക്ക് ഇവിടെ എങ്ങനെ അഡാപ്റ്റ് ചെയ്യാന്‍ പറ്റുമെന്നതാണ്. നമ്മുടെ ഒരു ടെറെയ്‌നില്‍ ഒരു മുഴുവന്‍ സിനിമ ആ രീതിയില്‍ പറയാന്‍ പറ്റില്ല.

അതിനെ മറ്റൊരു രസകരമായ കൊമേഴ്‌സ്യല്‍ പ്രൊപ്പോസിഷനിലേക്ക് കൊണ്ടുവരുന്നു. 45 വയസുള്ള ആള്‍ കോളേജില്‍ പഠിക്കാന്‍ വരുന്നു. അതിലേക്ക് കൊണ്ടുവരുന്നു. അതൊക്കെ ഒരു സ്‌ക്രിപ്റ്റില്‍ നമ്മള്‍ പഠിക്കേണ്ട കാര്യമാണ്. എങ്ങനെ ഒരു സ്‌ക്രിപ്റ്റ് എന്‍ റിച്ച് ചെയ്യുക എന്നൊക്കെ പഠിക്കേണ്ട കാര്യമാണ്.

അതുപോലെ ജയരാജിന്റെ വിഷനറി. ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വര്‍ക്കം ചെയ്തിട്ടുള്ള ഒരുപാട് പേര്‍ അത് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്. അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അതൊന്നും അല്ല.

നമ്മള്‍ കണ്ടിരിക്കുന്നതില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹം. ലൗഡ് സ്പീക്കര്‍ എന്ന സിനിമ മാത്രമേ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ബ്രില്യന്റ് ഡയറക്ടറാണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Actor Anoop Menon about Mammoottys Costume in Johnnie Walker Movie

We use cookies to give you the best possible experience. Learn more