| Saturday, 8th March 2025, 9:49 am

സൂപ്പര്‍സ്റ്റാറുകള്‍ ജനിക്കുന്നത് ഒരു വലിയ ഭൂരിപക്ഷത്തെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമ്പോഴല്ലേ: സിനിമ സ്വാധീനിക്കും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഒരു സമൂഹത്തെ എത്രമാത്രം സ്വാധീനിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് എല്ലായിടത്തും. സിനിമ സ്വാധീനിക്കുമെന്നും ഇല്ലെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ പല താരങ്ങളും പങ്കുവെച്ചിരുന്നു.

സിനിമ തീര്‍ച്ചയായും ആളുകളെ സ്വാധീനിക്കുമെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. ഒരു സൂപ്പര്‍സ്റ്റാറോ സ്റ്റാര്‍സോ ഉണ്ടാകുന്നത് ഒരു വലിയ ഭൂരിപക്ഷത്തെ അവര്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമ്പോള്‍ തന്നെയാണെന്നും അജു വര്‍ഗീസ് പറയുന്നു.

’13 വര്‍ഷം മുന്‍പ് കിളിപോയ് പോലൊരു സിനിമ ചെയ്ത ഒരാളെന്ന നിലയ്ക്ക് എനിക്ക് ഇതില്‍ എത്രമാത്രം അഭിപ്രായം പറയാന്‍ പറ്റുമെന്ന് അറിയില്ല.

സിനിമ നമ്മളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യും എന്ന് ഞാന്‍ മനസിലാക്കി തുടങ്ങുകയാണ്. ചില സ്‌റ്റൈല്‍, സ്വാഗ്, ആറ്റിറ്റിയൂഡ്, നടത്തം, ഡാന്‍സ് മൂവ് ഇതൊക്കെ നമ്മളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നില്ലേ.

രജിനിസാറൊക്കെ നമ്മള്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തില്ലേ. സൂപ്പര്‍സ്റ്റാറൊക്കെ എപ്പോഴാണ് ജനിക്കുന്നത്. ഒരു വലിയ മേജര്‍ ഭൂരിപക്ഷത്തെ അവര്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമ്പോഴല്ലേ.

നടന്മാര്‍ എന്നത് മാറ്റി നിര്‍ത്തി അവര്‍ ഒരു സ്റ്റാര്‍സ് ആകുന്നത് ഒരു വലിയ ഭൂരിപക്ഷത്തെ അവര്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമ്പോഴാണ്. തീര്‍ച്ചയായും അതില്‍ നല്ലവശവും മോശം വശവും ഉണ്ട്.

ഒരുപാട് വയലന്‍സൊക്കെ വരുമ്പോള്‍ അത് ചിലപ്പോള്‍ നോര്‍മല്‍ ആയി തോന്നാം. ഒരു പ്രായം കഴിയണമല്ലോ നമ്മുടെ സെന്‍സിബിലിറ്റിയൊക്കെ മാറാന്‍. ഇത് സിനിമയാണെന്ന് തിരിച്ചറിയാന്‍.

പെര്‍മിസിബിള്‍ ഏജ് കഴിഞ്ഞിട്ടുള്ളവര്‍ക്കാണെങ്കില്‍ അത് ഓക്കെയാണ്. അതാണ് കോമണ്‍സെന്‍സ്. അതിന് താഴോട്ട് സിനിമയുടെ ഇന്‍ഫ്‌ളുവന്‍സ് റോങ് ആകുന്നത് കുഴപ്പം ചെയ്യും.

സിനിമാ തിയേറ്ററില്‍ ഈ ബാറിങ് വെക്കാം. എ, യു -എ വെച്ച് റെസ്ട്രിക്ഷന്‍സ് വരുത്താം. ഒ.ടി.ടിയില്‍ എന്തുചെയ്യും. ഒരു കുഞ്ഞിന് ഇത് കാണാനുള്ള ആക്‌സസ് ഉണ്ട്.

അല്ലെങ്കില്‍ ഇതിലെ ക്ലിപ്പുകള്‍ മുറിച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. അത് പൂര്‍ണമായും അവരുടെ കണ്ണില്‍പ്പെടില്ലെന്ന് നമുക്ക് ഉറപ്പുവരാത്താന്‍ പറ്റില്ല.

സിനിമയ്ക്ക് സിനിമയുടേതായ സ്വാതന്ത്ര്യമുണ്ട്. ഇല്ലെന്ന് പറയുന്നില്ല. റെപ്രസന്റേഷന്‍ ആവാം. സമൂഹത്തിന്റെ റെപ്രസന്റേഷനാണ് സിനിമയില്‍.

ആ റെപ്രസന്റേഷന്‍ കാണിക്കുന്നത് അതത് പ്രായത്തിലുള്ള വ്യക്തികളില്‍ എത്താനാണ്. അതില്‍ അല്ലാത്തവരില്‍ എത്തരുത്. അത് ഫുള്‍ പ്രൂഫ് ചെയ്യാന്‍ പറ്റാറില്ല,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Actor Aju Varghese about how movie influence Society

We use cookies to give you the best possible experience. Learn more