| Monday, 10th November 2025, 9:26 am

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവില്‍ നിന്ന് പ്രതി ചാടിപ്പോയി

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്ത പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്.

ഐ.സി.യുവിന്റെ ജനല്‍ വഴിയാണ് പ്രതി ചാടിയതെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയാണ് രാജീവ് ഫെർണാണ്ടസ്. നിരവധി കേസിൽ പ്രതിയായ ഇയാളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് അറസ്റ്റിലായത്.

പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇയാളെ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ്, കഴക്കൂട്ടം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

Content Highlight: Accused escapes from ICU at Thiruvananthapuram Medical College

We use cookies to give you the best possible experience. Learn more