| Monday, 12th March 2018, 11:49 pm

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോവ: കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്കേറ്റു. ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം.

മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹന്‍ലാലിന്റെ അതിഥിവേഷമായ ഇത്തിക്കര പക്കിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമാണ് സംഘം ഗോവയിലെക്ക് നീങ്ങിയത്. ഗോവന്‍ ഷൂട്ടിനിടയില്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടതുകൈയുടെ എല്ലിന് പരുക്കേറ്റ താരം ഏപ്രില്‍ രണ്ടിന് വീണ്ടും സെറ്റില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ അവസാനഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്.

ബോബി സഞ്ചയ് കൂട്ടുകെട്ടിലെ തിരക്കഥ റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ കഥ മുന്‍പ് മിനിസ്‌ക്രീനില്‍ പരമ്പരയായി സംപ്രേക്ഷണം ചെയ്തിരുന്നു. മണിക്കുട്ടനായിരുന്നു കൊച്ചുണ്ണിയെ അവതരിപ്പിച്ചത്.


Read Also:സൂപ്പര്‍ കപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ നെറോക്ക എഫ്.സി

We use cookies to give you the best possible experience. Learn more