ചുവപ്പ് കാര്‍ഡ് വാങ്ങി ഹിഗ്വയ്ന്‍; മിലാനിനെതിരെ യുവന്റ്‌സിന് ത്രസിപ്പിക്കുന്ന ജയം
Foodball
ചുവപ്പ് കാര്‍ഡ് വാങ്ങി ഹിഗ്വയ്ന്‍; മിലാനിനെതിരെ യുവന്റ്‌സിന് ത്രസിപ്പിക്കുന്ന ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th November 2018, 8:20 am

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാനെതിരേ യുവന്റസിന് തകര്‍പ്പന്‍ ജയം. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിരോയില്‍ നടന്ന മത്സരം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് സ്വന്തമാക്കിയത്. മരിയോ മാന്‍ഡ്സുകിച്ച്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് യുവന്റസിന്റെ ഗോള്‍ നേടിയത്.

മുന്‍ യുവന്റസ് താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ മിലാന്റെ ജേഴ്സിയിലുണ്ടായിരുന്നെങ്കിലും പ്രകടനം പുറത്തെടുക്കാനായില്ല. ഒരു പെനാല്‍റ്റി പാഴാക്കിയ അര്‍ജന്റൈന്‍ താരം പിന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

Read Also : വനിതാ ലോകകപ്പില്‍ രണ്ടാം ജയവുമായി ഇന്ത്യ; പാക്കിസ്ഥാനെ ഏഴുവിക്കറ്റിന് തോല്‍പിച്ചു

കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റ അപ്രതീക്ഷിത തോല്‍വി കഴിഞ്ഞ് എത്തിയ യുവന്റസ് ഇന്ന് എട്ടാം മിനുട്ടില്‍ തന്നെ മുന്നില്‍ എത്തി. പരിക്ക് മാറി എത്തിയ മാന്‍സൂകിച് ആയിരുന്നു എട്ടാം മിനുട്ടില്‍ ഒരു കരുത്തുറ്റ ഹെഡറിലൂടെ യുവന്റസിനെ മുന്നില്‍ എത്തിച്ചത്. 41ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സമനില നേടാന്‍ മിലാന് ഒരു സുവര്‍ണ്ണാവസരം ലഭിക്കുകയായിരുന്നു.

 

ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് ഈ ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 34 പോയന്റായി ഒന്നാം സ്ഥാനത്ത് തുടരുന്നു. പരാജയം മിലാനെ അഞ്ചാം സ്ഥാനത്തേക്ക് ഇറക്കി.