'ഇച്ചിരി വേദനിച്ചാൽ എന്താ സുഖ പ്രസവം ആയിരിക്കും, എന്നാ ഉസ്താദ് പോയി പ്രസവിക്ക്... 'ഒറ്റ ഡയലോഗിൽ കയ്യിലെടുത്ത് കുടശ്ശനാട് കനകം
Malayalam Cinema
'ഇച്ചിരി വേദനിച്ചാൽ എന്താ സുഖ പ്രസവം ആയിരിക്കും, എന്നാ ഉസ്താദ് പോയി പ്രസവിക്ക്... 'ഒറ്റ ഡയലോഗിൽ കയ്യിലെടുത്ത് കുടശ്ശനാട് കനകം
നന്ദന എം.സി
Sunday, 12th April 2026, 12:01 pm

 

മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി വൻ വിജയമായി മാറിയിരിക്കുകയാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. തിയേറ്ററുകളിൽ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു

വാഴ 2, Photo: IMDb

എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിൽ, കുറച്ച് രംഗങ്ങൾ മാത്രമായിരുന്നിട്ട് പോലും തിയേറ്ററിൽ കയ്യടി നേടിയത് കുടശ്ശനാട് കനകത്തിന്റെ പ്രകടനമാണ്.

അലന്റെ ഉമ്മൂമ്മയായി എത്തിയ കുടശ്ശനാട് കനകം തന്റെ സാന്നിധ്യം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. സിനിമയുടെ തുടക്കത്തിലേ ഡയലോഗുകൾ കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത ഈ കഥാപാത്രം, ഒരു പ്രധാന രംഗത്തിലൂടെ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയായിരുന്നു.

പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ ലഘൂകരിച്ച് കാണുന്ന ഉസ്താദിന്റെ പ്രതികരണത്തിന് മറുപടിയായി കനകം പറയുന്ന ഡയലോഗാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

വാഴ 2, Photo: YouTube/ Screengrab

‘ഇച്ചിരി വേദനിച്ചാൽ എന്താ സുഖ പ്രസവം ആയിരിക്കും’ എന്ന ഉസ്താദിന്റെ വാക്കുകൾക്ക്, ‘എന്നാ ഉസ്താദ് പോയി പ്രസവിക്ക്’ എന്നായിരുന്നു കനകത്തിന്റെ മറുപടി.

ഈ ഒറ്റ ഡയലോഗ് തന്നെ തിയേറ്ററിൽ വലിയ ചിരിയും കയ്യടിയും നേടി. സ്ത്രീകളുടെ വേദനയെ ചെറുതാക്കി കാണുന്ന സമീപനത്തിനെതിരെ ശക്തമായ മറുപടി തന്നെയാണ് ഈ രംഗം നൽകുന്നത്.

അതുകൊണ്ടുതന്നെ ഹാസ്യരംഗമായിരുന്നിട്ടും ഒരു സാമൂഹിക സന്ദേശവും ഈ രംഗം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

മലയാള നാടക-സിനിമ രംഗത്ത് കരുത്തുറ്റ അഭിനേത്രിയായ കുടശ്ശനാട് കനകം, ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളിലൂടെ തന്നെ താരം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വാഴ 2ലും ചെറിയൊരു വേഷത്തിലൂടെ തന്റേതായ ഇടം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരിക്കുകയാണ്.

Content Highlight: About Kudassanad Kanakam, who played a character in the movie Vazha

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.