ഇന്ത്യന്‍ ടീമിന്റെ അടുത്ത ധോണി ആവാന്‍ അവന് പറ്റും!
Sports News
ഇന്ത്യന്‍ ടീമിന്റെ അടുത്ത ധോണി ആവാന്‍ അവന് പറ്റും!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 11:58 pm

2023 ഐ.പി.എല്‍ സീസണിലെ പ്രധാന അട്രാക്ഷനായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷര്‍ ബാറ്റര്‍ റിങ്കും സിങ്. അവസാന ഓവറില്‍ അഞ്ച് സിക്‌സറിടിച്ച് മത്സരം ഫിനിഷ് ചെയ്തതടക്കം ഒരുപാട് മികച്ച മൊമന്റ്‌സ് അദ്ദേഹം ഈ ഐ.പി.എല്ലില്‍ കാഴ്ചവെച്ചിട്ടുണ്ട്.

റിങ്കു സിങ്ങിന്റെ ഈ പ്രകടനത്തിന് ഏറെ പ്രശംസയും ആരാധകരെയും നല്‍കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരവും നൈറ്റ് റൈഡേഴ്‌സ് അസിസറ്റന്റ് കോച്ചുമായ അഭിഷേക് നായര്‍. റിങ്കു സിങ്ങിന് ഇന്ത്യന്‍ ടീമിന്റെ ഫിനിഷറാകാന്‍ സാധിക്കുമെന്നാണ് അഭിഷേക് പറഞ്ഞത്.

കെ.കെ.ആറിലും ഇപ്പോള്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലും അദ്ദേഹം ഫിനിഷര്‍ റോളാണ് ചെയ്യുന്നതെന്നും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഫിനിഷര്‍ റോള്‍ ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ സീസണില്‍ കെ.കെ.ആറില്‍ ഫിനിഷറുടെ റോളാണ് റിങ്കു സിങ് ചെയ്തത്. ആഭ്യന്തര ക്രിക്കറ്റിലും ആ റോള്‍ കളിക്കുന്നുണ്ട്. അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാല്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിന്തുണ ആവശ്യമാണ്.

പരാജയങ്ങളും അറിയേണ്ടതുകൊണ്ട് ഒരു ഫിനിഷര്‍ ആകുന്നത് എളുപ്പമല്ല. തിലക് വര്‍മ നാലാം നമ്പറില്‍ മികച്ചവനാണ്, എന്നാല്‍ ഫിനിഷറുടെ റോളില്‍ എന്റെ മനസ്സില്‍ വരുന്ന ഒരേയൊരു പേര് റിങ്കു സിങ് എന്നാണ്,’ അഭിഷേക് കൂട്ടിച്ചേര്‍ത്തു.

25 വയസുകാരനായ റിങ്കു സിങ് ഈ ഐ.പി.എല്ലില്‍ 59 ശരാശരിയില്‍ 474 റണ്‍സ് നേടിയിരുന്നു. 149ായിരുന്നു താരത്തിന്റെ പ്രഹരശേഷി.

Content Highlight: Abishek Nayar Says Rinku Singh can be a Finisher in Indian Team