ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. ഓറഞ്ച് ആര്‍മിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിനായി മിന്നും പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. 22 പന്തില്‍ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ആറ് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തില്‍ ഒരു പുതിയ റെക്കോര്‍ഡും ഹൈദരാബാദ് ഓപ്പണര്‍ സ്വന്തമാക്കി.
ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം റെക്കോര്‍ഡിട്ടത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. 1192 പന്തുകളില്‍ നിന്നുമാണ് അഭിഷേക് 2000 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സെവാഗിനെ മറികടന്നാണ് അഭിഷേകിന്റെ കുതിപ്പ്. 1211 പന്തില്‍ നിന്നുമാണ് സെവാഗ് 2000 റണ്‍സ് നേടിയിരുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, പന്തുകളുടെ എണ്ണം
അഭിഷേക് ശര്‍മ-1192
വിരേന്ദര്‍ സെവാഗ്-1211
റിഷബ് പന്ത്-1306
യശ്വസി ജെയ്സ്വാള്‍-1326
യുസഫ് പത്താന്‍-1353
ഹര്‍ദിക് പാണ്ഡ്യ-1365
രാഹുല്‍ ത്രിപാതി- 1443
സുരേഷ് റെയ്ന-1444
എം.എസ് ധോണി-1446
മത്സരത്തില്‍ അഭിഷേകിന് പുറമെ ഹെന്റിച്ച് ക്ലാസനും അര്‍ധ സെഞ്ച്വറി നേടി. 39 പന്തില്‍ 59 റണ്‍സാണ് ക്ലാസന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവാങ് കുമാര്‍, പ്രഫുല്‍ ഹിഞ്ച്, സാക്കിബ് ഹുസൈന്‍, ഇഷാന്‍ മലിംഗ.
ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഓവര്‍ട്ടണ്‍, മാത്യു ഷോര്‍ട്ട്, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്.
Content Highlight: Abhishek Sharma Set a huge record in ipl history