സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. 17, 19 തീയതികളാണ് ഈ മത്സരങ്ങള്‍ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2 -1ന് മുന്നിലാണ്. മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെയാണ് മെന്‍ ഇനി ബ്ലൂ ലീഡ് എടുത്തത്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ യുവതാരത്തിന് മുന്നില്‍ ഒരു സൂപ്പര്‍ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലെത്താനാണ് താരത്തിന് സാധിക്കുക. ഇതിനായി ഇന്ത്യന്‍ ഓപ്പണര്‍ക്ക് വേണ്ടത് 47 റണ്‍സാണ്.
അഭിഷേക് ശർമ. Photo: BCCI/x.com
ഇത്രയും റണ്‍സ് ഈ രണ്ട് മത്സരങ്ങളില്‍ നേടാന്‍ സാധിച്ചാല്‍ താരത്തിന് വിരാട് കോഹ്ലിയെ മറികടന്ന് മുന്നിലെത്താം. 2016ല്‍ കോഹ്ലി ടി – 20യില്‍ 1614 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഇതാണ് ഇന്ത്യക്കാരുടെ ഒരു കലണ്ടര്‍ ഇയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഒമ്പത് വര്‍ഷമായി ഈ റെക്കോഡ് ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ബാക്കി രണ്ട് മത്സരങ്ങളില്‍ നിന്ന് 47 റണ്‍സ് നേടാനായാല്‍ ഈ റെക്കോഡ് പിന്തള്ളാനാണ് അഭിഷേകിന് സാധിക്കുക.
വിരാട് കോഹ്‌ലി. Photo: BCCI/x.com
അഭിഷേകിന് നിലവില്‍ ഈ വര്‍ഷം കുട്ടി ക്രിക്കറ്റില്‍ 1568 റണ്‍സുണ്ട്. 39 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് അടിച്ചത്. ഇന്ത്യന്‍ ടീമിന് പുറമെ, ഇന്ത്യ എ, ഐ.പി.എല്‍ ടീമായ സണ്‍ റൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകളില്‍ കളിച്ചാണ് താരം ഇത്ര റണ്‍സ് തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്.