| Saturday, 8th November 2025, 2:30 pm

അടിച്ചുമോനേ....ടി-20യില്‍ ചരിത്രം തിരുത്തി വെടിക്കെട്ട് വീരന്‍; ഓസീസ് വമ്പനെ വെട്ടിക്കൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മഴ മൂലം മത്സരരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ 52 റണ്‍സാണ് നേടിയത്. ക്രീസിലുള്ള ശുഭ്മന്‍ ഗില്‍ 16 പന്തില്‍ ആറ് ഫോര്‍ ഇള്‍പ്പെടെ 29 റണ്‍സും അഭിഷേക് ശര്‍മ 13 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സും നേടി തുടരുകയാണ്. 29 പന്തില്‍ 52 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ഉയര്‍ത്തി നില്‍ക്കുന്നത്.

തകര്‍പ്പന്‍ പ്രകടനത്തിന് പുറമെ സൂപ്പര്‍ താരം അഭിഷേക് ശര്‍മ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് അഭഷേകിന് സാധിച്ചത് (നേരിട്ട പന്ത്). ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് വമ്പന്‍ ടിം ഡേവിഡിനേയാണ് അഭിഷേക് മറികടന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, നേരിട്ട പന്ത്

അഭിഷേക് ശര്‍മ (ഇന്ത്യ) – 528 പന്ത്

ടിം ഡേവിഡ് (ഓസ്‌ട്രേലിയ) – 569 പന്ത്

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 573 പന്ത്

ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) – 599 പന്ത്

അതേസമയം പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്. പരമ്പര സമനിലയിലെത്തിക്കാന്‍ ഓസ്‌ട്രേലിയ ജീവന്‍ മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ഡ്വാര്‍ഷിസ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ആദം സാംപ

Content Highlight: Abhishek Sharma In Great Record Achievement In t20 History

We use cookies to give you the best possible experience. Learn more