ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെ ടി-20 മത്സരത്തിന് ഗാബയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മഴ മൂലം മത്സരരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ 52 റണ്‍സാണ് നേടിയത്. ക്രീസിലുള്ള ശുഭ്മന്‍ ഗില്‍ 16 പന്തില്‍ ആറ് ഫോര്‍ ഇള്‍പ്പെടെ 29 റണ്‍സും അഭിഷേക് ശര്‍മ 13 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സും നേടി തുടരുകയാണ്. 29 പന്തില്‍ 52 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ഉയര്‍ത്തി നില്‍ക്കുന്നത്.
തകര്‍പ്പന്‍ പ്രകടനത്തിന് പുറമെ സൂപ്പര്‍ താരം അഭിഷേക് ശര്‍മ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് അഭഷേകിന് സാധിച്ചത് (നേരിട്ട പന്ത്). ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് വമ്പന്‍ ടിം ഡേവിഡിനേയാണ് അഭിഷേക് മറികടന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും വേഗതയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, നേരിട്ട പന്ത്
അഭിഷേക് ശര്‍മ (ഇന്ത്യ) – 528 പന്ത്
ടിം ഡേവിഡ് (ഓസ്‌ട്രേലിയ) – 569 പന്ത്
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 573 പന്ത്
ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) – 599 പന്ത്
𝘼𝙗𝙝𝙞𝙨𝙝𝙚𝙠 𝘼𝙨𝙘𝙚𝙣𝙙𝙨 🔝
1️⃣0️⃣0️⃣0️⃣ T20I runs and counting for the swashbuckling Abhishek Sharma. 👏
അതേസമയം പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. മാത്രമല്ല നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ പരമ്പര നേടാനുള്ള അവസരം സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ട്. പരമ്പര സമനിലയിലെത്തിക്കാന്‍ ഓസ്‌ട്രേലിയ ജീവന്‍ മരണ പോരാട്ടം തന്നെ നടത്തേണ്ടിവരും.