ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശശികുമാര്‍, സിമ്രന്‍, മിഥുന്‍ ജയ്ശങ്കര്‍, കമലേഷ് ജഗന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം എല്ലാവരുടെയും മനസ് നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമാണ്. ഹൈപ്പിലെത്തിയ സൂര്യയുടെ റെട്രോയെക്കാള്‍ കളക്ഷന്‍ തമിഴ്നാട്ടില്‍ നിന്ന് ടൂറിസ്റ്റ്ഫാമിലി സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ച സംസാരിക്കുകയാണ് അബിഷന്‍ ജിവിന്ത്. അല്‍പം മാസ് കലര്‍ന്ന കഥാപാത്രങ്ങളാണ് ശശികുമാര്‍ കൂടുതലും ചെയ്തിട്ടുള്ളതെന്നും പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹം തനി പാവമാണെന്നും അബിഷന്‍ പറയുന്നു. ശരിക്കും സിനിമയിലെ കഥാപാത്രം പോലെതന്നെയാണ് ശശികുമാര്‍ ജീവിതത്തിലെന്നും അതുകൊണ്ടു തന്നെ ധര്‍മദാസ് എന്ന കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്ന ആള്‍ ശശികുമാറാണെന്ന പൂര്‍ണബോധ്യം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അല്‍പം കോമഡി അടക്കം മികവോടെ കൈകാര്യം ചെയ്യാന്‍ പറ്റിയ അഭിനേതാവ് എന്ന നിലയിലാണ് സിമ്രാനെ വാസന്തിയുടെ റോളിലേക്കു പരിഗണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്നും അവരുടെ കഥാപാത്രത്തിലേക്ക് വേറാരെയും പരിഗണിച്ചിരുന്നില്ലെന്നും അബിഷന്‍ പറഞ്ഞു. ഇളയ കുട്ടിയുടെ വേഷം ചെയ്ത് കമലേഷ് ഓഡിഷനില്‍ നാലാം സ്ഥാനത്തായിരുന്നുവെന്നും പക്ഷേ അവന്‍ ചെയ്ത ഒരു റീല്‍ കണ്ടതോടെ വീണ്ടും ഓഡിഷന്‍ നടത്തി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നിതു എന്ന കഥാപാത്രമായി ആവേശത്തില്‍ അഭിനയിച്ച മിഥുന്‍ ഏറ്റവും അവസാനമാണ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും ഓഡിഷന്‍ വഴിയാണ് മിഥുനെയും തിരഞ്ഞെടുത്തതെന്നും അബിഷന്‍ പറഞ്ഞു. മലയാള മനോരമയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അല്‍പം മാസ് കലര്‍ന്ന കഥാപാത്രങ്ങളാണ് ശശികുമാര്‍ സാര്‍ കൂടുതലും ചെയ്തിട്ടുള്ളത്. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹം തനി പാവമാണ്. ശരിക്കും സിനിമയിലെ കഥാപാത്രം പോലെതന്നെ. അതുകൊണ്ടു തന്നെ ധര്‍മദാസ് എന്ന കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്ന ആള്‍ അദ്ദേഹമാണെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. അല്‍പം കോമഡി അടക്കം മികവോടെ കൈകാര്യം ചെയ്യാന്‍ പറ്റിയ അഭിനേതാവ് എന്ന നിലയിലാണ് സിമ്രാനെ വാസന്തിയുടെ റോളിലേക്കു പരിഗണിച്ചത്.
മലയാളി കൂടിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ ചേച്ചി സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. ചേച്ചിയുടെ കഥാപാത്രത്തിലേക്കു വേറാരെയും പരിഗണിച്ചിരുന്നില്ല. ഇളയ കുട്ടിയുടെ വേഷം ചെയ്ത് കമലേഷ് ഓഡിഷനില്‍ നാലാം സ്ഥാനത്തായിരുന്നു. പക്ഷേ അവന്‍ ചെയ്ത ഒരു റീല്‍ കണ്ടതോടെ വീണ്ടും ഓഡിഷന്‍ നടത്തി തെരഞ്ഞെടുക്കുകയായിരുന്നു. നിതു എന്ന കഥാപാത്രമായി ആവേശത്തില്‍ അഭിനയിച്ച മിഥുന്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. ഓഡിഷന്‍ വഴിയാണ് മിഥുനെയും തെരഞ്ഞെടുത്തത്,’ അബിഷന്‍ ജീവിന്ത് പറയുന്നു.
Content Highlight: Abhishan jeevinth about casting in tourist family