എന്റെ നെയില്‍ പോളിഷും ചുണ്ടുമൊക്കെയായിരുന്നു പണ്ട് ഫോക്കസ് ചെയ്തിരുന്നത്, ആദ്യമായാണ് എനിക്ക് നായകനെപ്പോലെ ബില്‍ഡപ്പ് ലഭിക്കുന്നത്: അഭിരാമി
Indian Cinema
എന്റെ നെയില്‍ പോളിഷും ചുണ്ടുമൊക്കെയായിരുന്നു പണ്ട് ഫോക്കസ് ചെയ്തിരുന്നത്, ആദ്യമായാണ് എനിക്ക് നായകനെപ്പോലെ ബില്‍ഡപ്പ് ലഭിക്കുന്നത്: അഭിരാമി
അമര്‍നാഥ് എം.
Tuesday, 2nd June 2026, 6:42 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് അഭിരാമി. മലയാളത്തില്‍ ബാലതാരമായിട്ടായിരുന്നു അഭിരാമിയുടെ അരങ്ങേറ്റം. പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അഭിരാമി പിന്നീട് തമിഴിലും അരങ്ങേറി. തമിഴില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ താരം പിന്നീട് കന്നഡ, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അഭിരാമി തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ്. തിയേറ്ററുകളില്‍ നിറഞ്ഞസദസില്‍ മുന്നേറുന്ന ബ്ലാസ്റ്റില്‍ സിനിമാപ്രേമികളെ ഞെട്ടിക്കുകയാണ് അഭിരാമി. കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ റോളാണ് ബ്ലാസ്റ്റിലൂടെ അഭിരാമിക്ക് ലഭിച്ചത്. ചിത്രത്തിനായി അഭിരാമി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനും പ്രേക്ഷകരെ ഞെട്ടിച്ചു.

അഭിരാമി Photo: Screen grab/ SS Music

ആക്ഷന്‍ കിങ് എന്ന് വിളിപ്പേരുള്ള അര്‍ജുനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ അഭിരാമി കട്ടക്ക് സ്‌കോര്‍ ചെയ്തിട്ടുണ്ട്. നീലവേണി എന്ന കഥാപാത്രം അഭിരാമിക്ക് കൂടുതല്‍ പ്രശംസ നല്‍കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അഭിരാമി പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇത്തരമൊരു വേഷം ആദ്യമായാണ് തനിക്ക് ലഭിക്കുന്നതെന്ന് അഭിരാമി പറഞ്ഞു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ സിനിമയില്‍ എനിക്ക് കൂടുതലും സ്ലോ മോഷന്‍ ഷോട്ടുകളാണ്. പണ്ടും എനിക്ക് ചില പടങ്ങളില്‍ ഇതുപോലെ സ്ലോ മോഷന്‍ ഷോട്ടുകള്‍ കിട്ടാറുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മുടിയുടെയും കാലിന്റെയുമൊക്കെ ഷോട്ടുകളായിരുന്നു. മുടി ഒതുക്കിയ ശേഷം സ്ലോ മോഷനില്‍ തിരിയുന്നതും നെയില്‍ പോളിഷിന്റെയും ചുണ്ടിന്റെയുമൊക്കെ ഷോട്ടായിരുന്നു അന്ന് കിട്ടിയത്.

അഭിരാമി Photo: Screen grab/ Think Music India

ഈ സിനിമയിലേക്ക് നോക്കിയാല്‍ ഹീറോസിന് കൊടുക്കുന്നതുപോലെയുള്ള ബില്‍ഡപ്പ് ഷോട്ടുകളായിരുന്നു കൂടുതലും. മസിലിന്റെയും കണ്ണിന്റെയുമൊക്കെ ക്ലോസപ് ഷോട്ട് ഈ സിനിമയിലാണ് കിട്ടിയത്. വളരെ നല്ലൊരു അനുഭവമായിരുന്നു ബ്ലാസ്റ്റ്. ഡയറക്ടര്‍ ഇതിലേക്ക് എന്നെ കാസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഇങ്ങനെ ആക്ഷന്‍ സീനുകളുണ്ടെന്ന് പറഞ്ഞിരുന്നു. ഇത്രയും ഗംഭീരമാണെന്ന് വിചാരിച്ചില്ല,’ അഭിരാമി പറഞ്ഞു.

നവാഗതനായ സുഭാഷ് കെ. രാജാണ് ബ്ലാസ്റ്റിന്റെ സംവിധായകന്‍. പ്രദീപ് രംഗനാഥന്റെ സഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്ന സുഭാഷ് ആദ്യചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയില്‍ തന്നെ അടയാളപ്പെടുത്തി. അര്‍ജുനും അഭിരാമിക്കും പുറമെ പ്രീതി മുകുന്ദനും ബ്ലാസ്റ്റില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴിലെ അടുത്ത സര്‍പ്രൈസ് ഹിറ്റാണ് ബ്ലാസ്റ്റ്.

Content Highlight: Abhirami shares the experience of Blast movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം