40 വയസ് കഴിഞ്ഞാല്‍ കുടുംബിനി റോള്‍ മാത്രമേ ചെയ്യാന്‍ പറ്റുള്ളോ? ആ ക്ലീഷേ പൊളിച്ചിട്ടുണ്ട്... ആക്ഷന്‍ കിങ്ങിനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത് അഭിരാമി
Indian Cinema
40 വയസ് കഴിഞ്ഞാല്‍ കുടുംബിനി റോള്‍ മാത്രമേ ചെയ്യാന്‍ പറ്റുള്ളോ? ആ ക്ലീഷേ പൊളിച്ചിട്ടുണ്ട്... ആക്ഷന്‍ കിങ്ങിനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത് അഭിരാമി
അമര്‍നാഥ് എം.
Monday, 1st June 2026, 10:17 pm

60 വയസ് കഴിഞ്ഞാലും പുരുഷതാരങ്ങള്‍ നായകന്മാരായി മാത്രം അഭിനയിക്കുന്ന സിനിമാലോകത്ത് സ്ത്രീകള്‍ക്ക് അത്രയും കാലം തിളങ്ങാനാകില്ലെന്നാണ് പൊതുവായിട്ടുള്ള കാഴ്ച. ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് നീണ്ട കാലം അവരുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. നായികയായി അരങ്ങേറിയ പലരും ഒരുഘട്ടത്തിനപ്പുറം ക്യാരക്ടര്‍ റോളുകളിലും അമ്മ വേഷങ്ങളിലും മാത്രം ഒതുങ്ങുന്നതുമാണ് സ്ഥിരം കാഴ്ച.

എന്നാല്‍ ഇത്തരം ക്ലീഷേകളെ പൊളിച്ചിരിക്കുകയാണ് തമിഴ് താരം അഭിരാമി. ചെറിയ പ്രായത്തില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന അഭിരാമി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ ഗംഭീര പ്രകടനമാണ് അഭിരാമി കാഴ്ചവെച്ചത്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ബ്ലാസ്റ്റിലൂടെയാണ് അഭിരാമി സിനിമാലോകത്തെ ക്ലീഷേ തകര്‍ത്തത്.

അഭിരാമി Photo: Screen grab/ Think Music India

അര്‍ജുന്‍ അവതരിപ്പിച്ച രാമരാജന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് അഭിരാമി വേഷമിട്ടത്. നീലവേണി എന്ന കഥാപാത്രമായി പകരം വെക്കാനില്ലാത്ത പെര്‍ഫോമന്‍സായിരുന്നു അഭിരാമിയുടേത്. 42ാം വയസില്‍ ആക്ഷന്‍ സീനുകള്‍ക്ക് അഭിരാമി നല്‍കിയ പെര്‍ഫക്ഷന്‍ എടുത്തുപറയേണ്ട ഒന്നാണ്. 40 വയസ് കഴിഞ്ഞ പല നായികമാരും കുടുംബിനി റോളില്‍ മാത്രം ഒതുങ്ങുന്ന സമയത്താണ് അഭിരാമി ഇത്തരമൊരു ആക്ഷന്‍ അവതാരം എടുത്തത്.

ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ പോലും കംഫര്‍ട്ടബിളായിട്ടുള്ള വസ്ത്രം ധരിച്ചാണ് സ്ത്രീ താരങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ബ്ലാസ്റ്റില്‍ സാരി ധരിച്ചുകൊണ്ട് അഭിരാമി ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ഇതില്‍ വ്യത്യസ്തമാവുകയാണ്. നീലവേണി എന്ന കഥാപാത്രത്തിന് സിനിമയുടെ തുടക്കത്തില്‍ ഒരു ഹൈപ്പ് നല്‍കുന്നുണ്ട്.

അഭിരാമി Photo: Screen grab/ Think Music India

എന്നാല്‍ ആ ഹൈപ്പിന് ചേരുന്ന പ്രകടനമായിരുന്നില്ല പിന്നീടുള്ള സീനുകളില്‍. ഇന്റര്‍വെല്ലിനോടടുക്കുമ്പോള്‍ സീന്‍ മൊത്തം മാറുകയായിരുന്നു. ഇപ്പോള്‍ അടി പൊട്ടും എന്ന് വിചാരിച്ച സീനില്‍ അഭിരാമിയുടെ കഥാപാത്രം ആക്ഷന്‍ മോഡിലേക്ക് മാറി. മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്റ് പെര്‍ഫക്ഷനോടെയാണ് അഭിരാമി ചെയ്തുവെച്ചത്.

ലുക്കിലും പെര്‍ഫോമന്‍സിലും താരം ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ബ്ലാസ്റ്റിന് മുമ്പ് അഭിരാമി ഭാഗമായ തഗ് ലൈഫ്, സരിപ്പോദ ശനിവാരം, ഇലവന്‍, തുടങ്ങിയ സിനിമകളിലെ ലുക്കില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബ്ലാസ്റ്റിലെ നീലവേണിക്ക് താരം നല്‍കിയത്. ആക്ഷന്‍ കിങ് എന്ന് വിളിപ്പേരുള്ള അര്‍ജുനൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്യാന്‍ അഭിരാമിക്ക് സാധിച്ചു.

Content Highlight: Abhirami’s performance in Blast movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം