| Saturday, 4th May 2024, 7:39 pm

'ഇനി മോളിവുഡ് ടൈംസ്' അഭിനവ് സുന്ദര്‍ നായകും ആഷിക് ഉസ്മാനും ഒന്നിക്കുന്നു; നസ്‌ലെന്റെ അടുത്ത ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.

വിനീത് ശ്രീനിവാസന് പുറമെ ആര്‍ഷ ചാന്ദ്‌നി ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഈ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് വീണ്ടുമൊരു ചിത്രവുമായി എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിജയചിത്രങ്ങള്‍ സമ്മാനിക്കുന്ന ‘ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ ആഷിക് ഉസ്മാനുമായി കൈകോര്‍ത്താണ് അഭിനവ് സുന്ദര്‍ നായക് തന്റെ രണ്ടാം സിനിമക്ക് വേണ്ടി തയ്യാറെടുക്കുന്നത്.

‘മോളിവുഡ് ടൈംസ്’ എന്ന പേരിലെത്തുന്ന സിനിമയില്‍ നസ്‌ലെന്‍ ആണ് നായകന്‍. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ‘പ്രേമലു’ എന്ന വമ്പന്‍ വിജയ ചിത്രത്തിന് ശേഷം നസ്‌ലെന്‍ അഭിനയിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘മോളിവുഡ് ടൈംസ്’.

തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രമെന്ന പ്രത്യേകത മോളിവുഡ് ടൈംസിനുണ്ട്. ഒപ്പം ആഷിഖ് ഉസ്മാന്റെ നിര്‍മാണം എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.

മലയാളത്തിലെ മികച്ച സംവിധായകന്‍, നായകന്‍, നിര്‍മാതാവ്, ബാനര്‍ എന്നീ നിലകളില്‍ എല്ലാം വമ്പന്‍ ക്രൂ അണിനിരക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

Content Highlight: Abhinav Sunder Nayak And Ashiq Usman Unites For Mollywood Times

Latest Stories

We use cookies to give you the best possible experience. Learn more