സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എബ്രഹാം ബെഞ്ചമിന്‍ ഡി വില്ലിയേഴ്‌സ് എന്ന ആരാധകരുടെ സ്വന്തം എ.ബി. ഡി വില്ലിയേഴ്‌സ് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മെലിന്‍ഡ ഫാരലിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് ഡി വില്ലിയേഴ്‌സ് സൂചന നല്‍കിയത്.
ഇപ്പോള്‍ തന്റെ മടങ്ങി വരവ് എന്നായിരിക്കും, ഏത് ടൂര്‍ണമെന്റിലായിരിക്കും എന്നതിനെ കുറിച്ച് വ്യക്തമാക്കുകയാണ് സൂപ്പര്‍ താരം. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം സീസണില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനൊപ്പം കളത്തിലിറങ്ങുമെന്നാണ് മിസ്റ്റര്‍ 360 വ്യക്തമാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയുടെ നായകനും എ.ബി.ഡി തന്നെയായിരിക്കും.
‘ഇനിയുമേറെ കളിക്കണം എന്ന തോന്നലില്ലാത്തതിനാല്‍ നാല് വര്‍ഷം മുമ്പ് ഞാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. കാലം കടന്നുപോയി. ഇപ്പോള്‍ എന്റെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്കൊപ്പം ഞങ്ങളുടെ വീട്ടില്‍ കളിക്കുമായിരുന്നു.
ഇത് എന്നില്‍ ചെറിയ തോതിലെങ്കിലും പഴയ ഫയര്‍ ഉണര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ വീണ്ടും നെറ്റ്‌സിലേക്കും ജിമ്മിലേക്കും മടങ്ങുകയാണ്. ഞാന്‍ ജൂലൈയില്‍ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിനായി തയ്യാറാകും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
It’s official. I will be playing for the South African team @WCLSAChampions in the upcoming @WclLeague 2025! 🌟
Mark your calendars: the tournament runs from 18th July to 2nd August.
Can’t wait to renew rivalry with so many legends from five other countries. I’m heading to the… pic.twitter.com/4GnUwdP8LB
ഡി വില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് ഏറെ ആവേശമുണ്ടാക്കുന്നതായി ടൂര്‍ണമെന്റിന്റെ ഫൗണ്ടറും സി.ഇ.ഒയുമായ ഹര്‍ഷിത് തോമര്‍ പറഞ്ഞു.
‘കൃത്യമായി പറയട്ടെ, ഇതിനെല്ലാം വേണ്ടിയാണ്, നമ്മള്‍ വല്ലാതെ മിസ് ചെയ്യുന്ന ഇതിഹാസങ്ങളെ ഒരിക്കല്‍ക്കൂടി ഗ്രൗണ്ടിലേക്ക് തിരികെ കൊണ്ടുവരാനാണ് ഞങ്ങള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ആരംഭിച്ചത്.
ഡി വില്ലിയേഴ്‌സിന്റെ വലിയ ആരാധകനെന്ന നിലയില്‍ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. ഈ തിരിച്ചുവരവില്‍ ക്രിക്കറ്റ് ആരാധകര്‍ സന്തോഷിക്കുമെന്ന് കാര്യത്തില്‍ എനിക്കുറപ്പുണ്ട്,’ തോമര്‍ പറഞ്ഞു.
2025 ജൂലെ 18നാണ് വേള്‍ഡ് ചാമ്പ്യന്‍ഷ്പ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം സീസണില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍ മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.
ടി-20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റിറെ ആദ്യ സീസണില്‍ ഇന്ത്യ ചാമ്പ്യന്‍സായിരുന്നു കിരീടമണിഞ്ഞത്. കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെയാണ് യുവരാജ് സിങ്ങും സംഘവും തറപറ്റിച്ചത്.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് കിരീടവുമായി ഇന്ത്യ ചാമ്പ്യന്‍സ്
ആദ്യ സീസണിന്റെ സകല ആവേശവും ഉള്‍ക്കൊണ്ടാണ് രണ്ടാം സീസണിനുള്ള ഷെഡ്യൂളും പുറത്തുവിട്ടത്. വിപുലീകരിച്ച ഷെഡ്യൂള്‍, മാര്‍ക്വീ താരങ്ങള്‍, അധിക വേദികള്‍ എന്നിവയോടെയാണ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ഒരുക്കുന്നത്.
ജൂലൈ 18 ന് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സീസണിലെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ നേരിടും.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന, ആദ്യ സീസണ്‍ ഫൈനലിന്റെ റീ മാച്ചായ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് പോരാട്ടം ജൂലൈ 20നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ജൂലൈ 31നാണ് രണ്ട് സെമി ഫൈനല്‍ പോരാട്ടങ്ങളും നടക്കുക. ഓഗസ്റ്റ് രണ്ടിനാണ് ഫൈനല്‍. എഡ്ജ്ബാസ്റ്റണാണ് പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നത്. വേദികളുടെ മുഴുവന്‍ പട്ടികയും ഉടന്‍ വെളിപ്പെടുത്തും.
ലീഗ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനും കളിക്കാനുണ്ടാവുക. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകള്‍ നോട്ട് ഔട്ട് ഘട്ടത്തിന് യോഗ്യത നേടും.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് 2025
ലീഗ് ഘട്ട മത്സരങ്ങള്‍
ജൂലൈ 18 (വെള്ളി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്
ജൂലൈ 19 (ശനി): വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് vs സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്
ജൂലൈ 19 (ശനി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്
ജൂലൈ 20 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്
ജൂലൈ 22 (ചൊവ്വ): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്
ജൂലൈ 24 (വ്യാഴം): സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്
ജൂലൈ 25 (വെള്ളി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്
ജൂലൈ 26 (ശനി): ഇന്ത്യ ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്
ജൂലൈ 26 (ശനി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്
ജൂലൈ 27 (ഞായര്‍): സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്
ജൂലൈ 27 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്
ജൂലൈ 29 (ചൊവ്വ): ഓസ്ട്രേലിയ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്
ജൂലൈ 29 (ചൊവ്വ): ഇന്ത്യ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്
നോക്കൗട്ട് ഘട്ടം
ജൂലൈ 31 (വ്യാഴം): സെമി-ഫൈനല്‍ 1 – SF1 vs SF4 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം
ജൂലൈ 31 (വ്യാഴം): സെമി ഫൈനല്‍ 2 – SF2 vs SF3 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം
ഫൈനല്‍
ഓഗസ്റ്റ് രണ്ട് (ശനി): എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം
Content highlight: AB de Villiers will lead South Africa Champions in 2nd edition of World Championship Of Legends