എ.ഐയുടെ കടന്നുവരവ് പലരുടെയും ക്രിയേറ്റിവിറ്റിയെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാറുണ്ട്. പല സിനിമകളിലെയും നായകന്മാര്‍ക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ എന്ന് പറഞ്ഞുവരുന്ന പോസ്റ്റുകള്‍ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്. ചിലത് ഒറിജിനലിനെക്കാള്‍ ഗംഭീരമാകുമ്പോള്‍ മറ്റ് ചില പോസ്റ്റുകള്‍ ട്രോളിന് ഇരയാകും. അത്തരത്തില്‍ ട്രോളുകളേറ്റുവാങ്ങിയ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
അടുത്തിടെ റിലീസായ ഹിറ്റ് ചിത്രം ആവേശത്തില്‍ ഫഹദിന് പകരം ദിലീപ് അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന പോസ്റ്റാണ് ചര്‍ച്ചയായത്. മാസ് കോമഡി ദിലീപിന്റെ സേഫ് സോണ്‍ ആണെന്നും രംഗണ്ണന്‍ എന്ന കഥാപാത്രം ദിലീപിന് ഈസിയായി പുള്‍ ഓഫ് ചെയ്യാനാകുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഫഹദിന് മുകളില്‍ ദിലീപ് പെര്‍ഫോം ചെയ്‌തേനെയെന്നും ദിലീപിന്റെ ഗംഭീര കംബാക്ക് ആയേനെയെന്നും പോസ്റ്റില്‍ പറയുന്നു. സജു ജെയിംസ് എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.
ദിലീപ് AI Photo: Saju James/ Facebook
രംഗണ്ണനായി ദിലീപിന്റെ എ.ഐ ഫോട്ടോയും പോസ്റ്റിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കമന്റ് ബോക്‌സില്‍ ദിലീപിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ഫഹദ് ചെയ്തുവെച്ചതിന്റെ ഏഴയലത്ത് ദിലീപിന്റെ പെര്‍ഫോമന്‍സ് എത്തില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എക്‌സന്റ്രിക്കായ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമാണെന്നും കമന്റുകളുണ്ട്.
‘അണ്ണാ ശ്രദ്ധിക്കാന്‍ പറ, രംഗണ്ണന്‍- എന്ത് ശര്‍ദ്ദിക്കാനോ’, ‘രംഗണ്ണന്‍- എന്താ പേര്, ബിബിന്‍- ബിബി, രംഗ- എന്ത് ശവിയോ’, ‘നിങ്ങളെ തല്ലിയത് ആരാ, ബിബി- കുട്ടന്‍, രംഗ- എന്ത് പൊട്ടനോ’ എന്നിങ്ങനെ ചളി തമാശകള്‍ കുത്തിക്കയറ്റിയേനെയെന്നാണ് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ആവശ്യമില്ലാതെ റേപ്പ് ജോക്കുകള്‍ ദിലീപ് കുത്തിക്കയറ്റിയേനെയെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.
ദിലീപ് Photo: Lalo Salamanca/ Facebook
ആവേശം മാത്രമല്ല, ബാഹുബലിയും ദിലീപിന് ഈസിയായി ചെയ്തുവെക്കാമെന്നും ചിലര്‍ പരിഹസിക്കുന്നു. സേഫ് സോണ്‍ സിനിമയായ ഭ ഭ ബയില്‍ പോലും ചളി തമാശകളും റേപ്പ് ജോക്കുകളും കുത്തിക്കയറ്റിയതിനെയും മെന്‍ഷന്‍ ചെയ്യുന്നവരുണ്ട്. ഫഹദ് ഫാസിലിന് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണിതെന്നും ആര്‍ക്കും അതുപോലെ പെര്‍ഫോം ചെയ്യാനാകില്ലെന്നും കമന്റുകളുണ്ട്.
അതേസമയം ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ഭ ഭ ബ ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്. 40 കോടി ബജറ്റിലെത്തിയ ചിത്രം ഇതുവരെ ബജറ്റ് പോലും തിരിച്ചുപിടിച്ചിട്ടില്ല. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഭ ഭ ബയില്‍ അതിഥിവേഷം ചെയ്‌തെങ്കിലും അതും ട്രോള്‍ മെറ്റീരിയലായി മാറി. ചിത്രത്തിലെ റേപ്പ് ജോക്കുകളടക്കം വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്.
Content Highlight: Aavesham edited pic with Dileep getting trolls