| Tuesday, 10th February 2026, 1:31 pm

വൈസ് ക്യാപ്റ്റനായിട്ടും... അവന് അര്‍ഹിച്ചത് ലഭിക്കാന്‍ ഇനിയുമെന്ത് വേണം? ബി.സി.സി.ഐക്കെതിരെ ആകാശ് ചോപ്ര

ആദര്‍ശ് എം.കെ.

കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ 2025-26 സീസണിലേക്കുള്ള താരങ്ങളുടെ ആന്വല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിച്ചത്. എ പ്ലസ് കാറ്റഗറി പൂര്‍ണമായും ഒഴിവാക്കിയാണ് ഇത്തവണ അപെക്‌സ് ബോര്‍ഡ് കരാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഏകദിനം മാത്രം കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയെയും ബി ഗ്രേഡിലേക്ക് മാറ്റിയിരുന്നു.

വാര്‍ഷിക കരാറില്‍ സൂപ്പര്‍ താരം അക്‌സര്‍ പട്ടേലിനോട് അപെക്‌സ് ബോര്‍ഡ് അനീതി കാട്ടിയെന്ന് കുറ്റപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

അക്‌സര്‍ പട്ടേല്‍. Photo: BCCI

അക്‌സര്‍ പട്ടേലിന് ഗ്രേഡ് സി-യിലാണ് ബി.സി.സി.ഐ കരാര്‍ നല്‍കിയിരിക്കുന്നത്. ഓള്‍ ഫോര്‍മാറ്റ് താരമായിരുന്നിട്ടും, ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും അക്‌സറിനെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്.

‘അര്‍ഹിച്ചത് ലഭിക്കാന്‍ അക്‌സര്‍ പട്ടേല്‍ ഇനിയെന്ത് ചെയ്യണം? ത്രീ ഫോര്‍മാറ്റ് പ്ലെയര്‍. ഒരു ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റന്‍. എന്നിട്ടും ഗ്രേഡ് സി?

കൂടാതെ ജഡേജയും ഗില്ലും എ ഗ്രേഡിലാണെങ്കില്‍ പിന്നെ എന്തുകൊണ്ട് ഹര്‍ദിക്, രാഹുല്‍, കുല്‍ദീപ് എന്നിവര്‍ അവിടെയില്ല? അര്‍ഷ്ദീപ് ഒരിക്കലും ഗ്രേഡ് സി-യില്‍ വരേണ്ടവനല്ല,’ ചോപ്ര പറഞ്ഞു.

ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് – പുരുഷ താരങ്ങള്‍

ഗ്രേഡ് എ

ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രേഡ് ബി

വാഷിങ്ടണ്‍ സുന്ദര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ. എല്‍. രാഹുല്‍, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍.

ഗ്രേഡ് സി

അക്‌സര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായി സുദര്‍ശന്‍, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്ക്വാദ്.

പുരുഷ താരങ്ങള്‍ക്കൊപ്പം തന്നെ വനിതാ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 21 താരങ്ങളാണ് വിവിധ കാറ്റഗറികളായി വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് – വനിതാ താരങ്ങള്‍

ഗ്രേഡ് എ

ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ.

ഗ്രേഡ് ബി

രേണുക താക്കൂര്‍, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്നേഹ് റാണ.

ഗ്രേഡ് സി

രാധ യാദവ്, അമന്‍ജോത് കൗര്‍, പ്രതിക റാവല്‍, ക്രാന്തി ഗൗഡ്, ഉമാ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചാരണി, യാഷ്ടിക ഭാട്ടിയ, ഹര്‍ലീന്‍ ഡിയോള്‍, കേശ്‌വീ ഗൗതം, ജി. കമാലിനി, വൈഷ്ണവി ശര്‍മ, തേജല്‍ ഹസ്ബനിസ്.

Content Highlight: Aakash Chopra criticizes Axar Patel’s inclusion in Grade C in annual contract

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more