ചില സിനിമകള്‍ കാലങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കും. കൊമേഴ്‌സ്യല്‍ സിനിമയെന്നോ ആര്‍ട്ട് സിനിമയെന്നോ വ്യത്യാസമില്ലാതെ പല സിനിമകളും ഇത്തരത്തില്‍ മനസില്‍ തങ്ങിനില്‍ക്കാറുണ്ട്. അത്തരത്തില്‍ വിജയ് ആരാധകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ് 2014ല്‍ പുറത്തിറങ്ങിയ കത്തി. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത കത്തി കണ്ടന്റ് കൊണ്ടും അവതരണം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ്.
ഒരു വിജയ് സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും കത്തിയിലും ഉണ്ടായിരുന്നു. നായകന്റെ മാസ് ഇന്‍ട്രോ, തകര്‍പ്പന് തട്ടുപൊളിപ്പ് പാട്ടുകള്‍. ഗംഭീര കെമിസ്ട്രിയുള്ള നായിക, തീ പാറുന്ന ആക്ഷന്‍ സീക്വന്‍സ് തുടങ്ങി ഒരു പെര്‍ഫെക്ട് പാക്കേജ് തന്നെയായിരുന്നു കത്തി. എന്നാല്‍ ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ഹുക്ക് ചെയ്തത് അതിന്റെ ക്ലൈമാക്‌സാണ്.
ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ചടങ്ങില്‍ എ.ആര്‍. മുരുകദോസ് Photo: Screen grab/ Behindwoods TV
കോര്‍പ്പറേറ്റുകളെ എതിര്‍ത്ത് നിന്ന് ഗ്രാമത്തിന് വേണ്ടി കേസ് ജയിച്ച കതിരേശന്‍ തിരിച്ച് ജയിലിലേക്ക് പോകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. അതുവരെ ഉണ്ടായ രോമാഞ്ചമെല്ലാം മാറി, കാണുന്ന എല്ലാ പ്രേക്ഷകരുടെയും കണ്ണ് നനയിക്കുന്ന രീതിയിലാണ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് കത്തി അവസാനിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് വേണ്ടി മറ്റൊരു ക്ലൈമാക്‌സും തങ്ങള്‍ ഒരുക്കിയെന്ന് അടുത്തിടെ സംവിധായകന്‍ വെളിപ്പെടുത്തി. ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് അവതരിപ്പിച്ച കതിരേശന്‍ എന്ന കഥാപാത്രം സിനിമയുടെ തുടക്കത്തില്‍ ജയില്‍ ചാടി തന്റെ കൂട്ടുകാരന്റെ അടുത്തേക്ക് വരുന്ന രംഗം വളരെ ഫണ്ണിയായിരുന്നു. ടി.വിയിലെ വാരഫലത്തില്‍ ‘ഇനിയുള്ള ഒരാഴ്ച നിങ്ങള്‍ക്ക് മുട്ടന്‍ പണിയാകും വരിക’ എന്ന് പറയുമ്പോഴാണ് വിജയ് കടന്നുവരുന്നത്. ടെയില്‍ എന്‍ഡില്‍ നായികയായ സമന്ത ഇത്തരത്തില്‍ വാരഫലം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വിജയ് ജയില്‍ ചാടി വരുന്ന രീതിയില്‍ ഒരു സീന്‍ പ്ലാന്‍ ചെയ്‌തെന്നാണ് മുരുകദോസ് പറഞ്ഞത്.
എന്നാല്‍ ക്ലൈമാക്‌സില്‍ അനിരുദ്ധിന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച ‘യാര്‍ പെട്ര മകനോ’ എന്ന ഗാനം സംവിധായകനെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചു. പ്രേക്ഷകന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന അവസരത്തില്‍ അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ത്ത് അതിന്റെ മൂഡ് കളയണ്ട എന്ന തീരുമാനത്തില്‍ മുരുകദോസും സംഘവും എത്തിച്ചേര്‍ന്നു.
അന്ന് മുരുകദോസ് തന്റെ തീരുമാനം മാറ്റിയതുകൊണ്ട് വിജയ് ആരാധകര്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഹാര്‍ട്ട് ടച്ചിങ് ക്ലൈമാക്‌സുകളിലൊന്നാണ്. തുപ്പാക്കിയില്‍ ഇന്ത്യക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് വേണ്ടിയാണ് ക്ലൈമാക്‌സിലെ ഗാനം സമര്‍പ്പിച്ചതെങ്കില്‍ ഇന്ത്യയുടെ വിശപ്പ് മാറ്റുന്ന കര്‍ഷകര്‍ക്കുള്ള സമര്‍പ്പണമായാണ് കത്തിയെ കണക്കാക്കുന്നത്. വിജയ്‌യുടെ ഫിലിമോഗ്രഫിയില്‍ കത്തിയും തുപ്പാക്കിയും വേറിട്ടു നില്‍ക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.
Content Highlight: A R Murugadoss explians he planned an alternative climax for Kathi movie