ഉക്രൈന്‍ യുദ്ധത്തെ ഉദാഹരണമാക്കി യുദ്ധം നീണ്ടുനില്‍ക്കുന്നത് ശക്തനായവന്റെ കരുത്തല്ലെന്നും മറിച്ച് ഏറ്റവും ദുര്‍ബലനായവന്റെ ചെറുത്തുനില്‍പ്പാണെന്നും ക്രോസെറ്റോ പറഞ്ഞു.
ഉക്രെയ്‌നിന്റെ കാര്യത്തില്‍ നാം കാണുന്നതുപോലെ, യുദ്ധങ്ങളുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നത് ഏറ്റവും ശക്തനായവന്റെ കരുത്തല്ല, മറിച്ച് ഏറ്റവും ദുര്‍ബലനായവന്റെ ചെറുത്തുനില്‍പ്പാണ്.
ഇറാന്‍ ഉക്രെയ്‌നേക്കാള്‍ വലിയ രാജ്യമാണ്; കൂടുതല്‍ ജനസംഖ്യയും ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവുമുള്ള നാട്. അതിനാല്‍ നയതന്ത്രപരമായ പരിഹാരം കാണുന്നതില്‍ ഇറ്റലിക്ക് ഒരു പങ്ക് വഹിക്കാനുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.
ലോകം ഒരു ആഗോള സംഘര്‍ഷത്തെ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം വാദിച്ചു. ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
Content Highlight: A long war reveals not the strength of great powers, but the resistance of the weak; Italy clarifies its stance on the war against Iran
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.