ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചര്‍ എന്ന സീരീസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേല്‍പ്പ്.
എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെ കുറിച്ചാണ് പറയുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സീരീസിന് 35ലധികം ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ ഉണ്ടായിരിക്കും.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍, വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള എന്‍.ജി.ഒ പ്രവര്‍ത്തകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടല്‍ സംഘത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ സമരക്കാര്‍ എന്നിവരുടെ അസാധാരണമായ ശ്രമങ്ങളെ ഈ സീരീസിലൂടെ എടുത്തുകാണിക്കുന്നു.
ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്, സ്യൂട്ടബിള്‍ പിക്‌ചേഴ്‌സ്, പൂര്‍ മാന്‍സ് പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന പോച്ചര്‍ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഫെബ്രുവരി 23 മുതല്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.
Content Highlight: A Grand Welcome For The Poacher Series’s Special Screening In Kochi