ആര്യ രാജേന്ദ്രന്റെ അഴിമതികളില്‍ സമഗ്ര അന്വേഷണം വേണം; പരാതി നല്‍കി കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍
Kerala
ആര്യ രാജേന്ദ്രന്റെ അഴിമതികളില്‍ സമഗ്ര അന്വേഷണം വേണം; പരാതി നല്‍കി കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍
നിഷാന. വി.വി
Saturday, 27th December 2025, 7:07 pm

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ പരാതി നല്‍കി മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍.
പുതിയ തിരുവനന്തപുരം മേയര്‍ വി.വി രാജേഷിന് ലഭിക്കുന്ന ആദ്യത്തെ പരാതിയാണിത്.

ആര്യ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ അഴിമതികളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശ്രീകുമാറിന്റെ പരാതി.

എസ്.സി-എസ്.ടി. ഫണ്ട് തട്ടിപ്പ്, പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ നിന്ന് ലിസ്‌റ്റെടുത്ത് പിന്‍വാദില്‍ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം വേണമെന്നും ശ്രീകുമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നിലനിന്നിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സ് തടഞ്ഞ കേസില്‍ ആര്യാ രാജേന്ദ്രനും പങ്കാളി എം.എല്‍.എ സച്ചിന്‍ ദേവിനുമെതിരായി കേസ് നിലനിന്നിരുന്നു ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായി. ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ഇരുവര്‍ക്കുമെതിരെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ ആര്യയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇതും യദു പരാതിയിയില്‍ ചൂണ്ടികാണിച്ചിരുന്നു.

 

 

Content Highlight: A comprehensive investigation is needed into Arya Rajendran’s corruption; Former Congress councilor Sreekumar files

complaint

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.