സ്ക്രീനുകൾക്കപ്പുറത്ത് പ്രകൃതിയുടെ വെളിച്ചത്തിൽ, മിന്നാമിനുങ്ങുകളെ കാണാൻ ഒരവസരം
ജിൻസി വി ഡേവിഡ്

നമ്മുടെ കുട്ടികള്ക്ക് വേനലവധിക്കാലത്ത് എന്തെങ്കിലും വ്യത്യസ്തമായൊരു അനുഭവം നല്കാനാകുമോ എന്ന ചിന്തിക്കുന്ന ഒരുപാട് പാരന്റ്സിന് ഉണ്ട് അല്ലെ . സ്‌ക്രീന്സും ഗെയിംസുമൊക്കെ വിട്ട് അവര്ക്ക് പ്രകൃതിയോടിണങ്ങുന്ന ഒരനുഭവം നല്കിയാലോ. അതിനുള്ളൊരു മനോഹര അവസരമാണ് മഹാരാഷ്ട്രയിലെ ഫയര്ഫ്‌ളൈ ഫെസ്റ്റിവല്. മെയ് മുതല് ജൂണ് വരെയുള്ള സമയങ്ങളിൽ മഴയെത്തുന്നതിന് മുന്പുള്ള കുറേ ആഴ്ചകളിൽ മഹാരാഷ്ട്രയിലെ പല കാടുകളും മിന്നാമിനുങ്ങുകളാല് നിറയുന്നു. സ്ക്രീൻ ടൈമും വാട്ടർ തീം പാർക്കുകളുമൊക്കെ മാറ്റിവെച്ച് ഇവിടെയെത്തിയയാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാകും ലഭിക്കുക. ഒരു കഥാപുസ്തകത്തിലേക്ക് കാലെടുത്തുവെക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അവിസ്മരണീയമായൊരു വിനോദയാത്ര. പാടവും പറമ്പും മിന്നാമിനുങ്ങുകളുമൊന്നും കണ്ട് അത്ര പരിചയമില്ലാത്ത കുട്ടികള്ക്ക് ഒരു ചെറിയ മായാജാലം തന്നെയാകും ഇത്. തിരക്കുകൾക്കിടയിൽ നിന്നും മാറി മുതിർന്നവർക്ക് ഒന്ന് കുട്ടിക്കാലത്തിലേക്ക് തിരികെ പോയി വരാനുമാകും.

 

 

 

 

 

Content Highlight: A chance to see the lightning bugs in the light of nature, beyond the screens.

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം