ടി – 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് പഞ്ചാബിലാണ് മത്സരം അരങ്ങേറുക. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1 – 0ന് മുന്നിലാണ്.
ടി – 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇന്ന് പഞ്ചാബിലാണ് മത്സരം അരങ്ങേറുക. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1 – 0ന് മുന്നിലാണ്.
എന്നാല്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ഫോം ഇന്ത്യന്‍ ടീമിന് ഒന്നാകെ ആശങ്ക ഉണര്‍ത്തുന്നതാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്രോട്ടിയാസിനെതിരെ താരം നിരാശപ്പെടുത്തിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 11 പന്തുകള്‍ നേരിട്ട് വെറും 12 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തിരുന്നത്.

സൂര്യകുമാർ യാദവ്. Photo: Saiwhisphers/x.com
ഇത് ആദ്യമായല്ല ഈ വര്‍ഷം ഇന്ത്യന്‍ നായകന്‍ വലിയ പ്രകടനങ്ങള്‍ നടത്താതെ ഇരിക്കുന്നത്. നേരത്തെ, ഓസ്ട്രേലിയന്‍ പര്യടനത്തിലും ഏഷ്യാ കപ്പിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഈ ടൂര്‍ണമെന്റുകളിലെല്ലാം ഗ്രൗണ്ടിന്റെ എല്ലാ മൂലയിലൂടെയും അനായാസം ഷോട്ടുകള്‍ പായിക്കുന്ന പഴയ സൂര്യയുടെ ഒരു നിഴല്‍ രൂപം മാത്രമായിരുന്നു ആരാധകര്‍ക്ക് മുന്നിലെത്തിയത്.
സൂര്യ 2025ല്‍ കരിയറിലെ തന്റെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. താരം ഇതുവരെ ഈ വര്‍ഷം 16 മത്സരങ്ങളിലാണ് കളിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടി – 20യില്‍ ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയ താരം ഈ വര്‍ഷം ഇത്രയും മത്സരങ്ങളില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 196 റണ്‍സ് മാത്രമാണ്. ഇതുവരെ മുംബൈ താരത്തിന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ല.

സൂര്യകുമാർ യാദവ്. Photo: Vishwajiththakur/x.com
ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ പുറത്താവാതെ നേടിയ 47 റണ്‍സാണ് സൂര്യയുടെ ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോര്‍. താരത്തിന്റെ ആവറേജ് വെറും 15.67 ആണ്. സ്‌ട്രൈക്ക് റേറ്റാകട്ടെ 126.45 ഉം ആണ്. ഇതാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും ആവറേജും.
ബാറ്റിങ്ങില്‍ വന്‍ ഫ്‌ലോപ്പാണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവെക്കുന്നത്. ഇന്ത്യയെ 35 മത്സരങ്ങളില്‍ 26ലും ടീമിനെ വിജയിപ്പിക്കാനായി. 74.28 ആണ് താരത്തിന്റെ വിന്നിങ് ശതമാനം. ഈ വര്‍ഷം സൂര്യ ഓസ്ട്രേലിയയില്‍ പരമ്പരയും ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ ജേതാക്കളുമാക്കിയിരുന്നു.
Content Highlight: A captain who consistently flops in batting; Will Suryakumar Yadav’s form in T20I be a challenge for India?