25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്ക് ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിരിക്കുകയാണ്. 2000ല്‍ ഹാന്‍സി ക്രോണിയയ്ക്ക് ശേഷം സൂപ്പര്‍ താരമായ തെംബ ബാവുമയുടെ ക്യാപ്റ്റന്‍സിയിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയ്‌ക്കെതിര തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
തെംബ വളരെ മൃദുവായി സംസാരിക്കുന്ന താരമാണെന്നും വ്യത്യസ്ത രീതിയിലുള്ള ക്യാപ്റ്റന്‍സി വിജയിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. എം.എസ്. ധോണിയും സമാനമായ വ്യക്തിയാണെന്ന് താന്‍ കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തെംബ വളരെ വളരെ ചെറുതാണ്. അവന്‍ മൃദുവായി സംസാരിക്കുന്ന ആളാണ്, ഒരിക്കലും ശബ്ദം ഉയര്‍ത്താറില്ല. വ്യത്യസ്ത രീതിയിലുള്ള ക്യാപ്റ്റന്‍സി വിജയിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. എം.എസ്. ധോണിയും സമാനമായ വ്യാക്തിയാണെന്ന് ഞാന്‍ കരുതുന്നു.
അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല. അദ്ദേഹം വളരെ ശാന്തനായിരുന്നു, അധികം സംസാരിച്ചില്ല, പക്ഷേ അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം ആളുകള്‍ അദ്ദേഹത്തെ ശ്രദ്ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. തെംബയുടെ കാര്യത്തിലും ഇതുതന്നെയായിരിക്കാം സ്ഥിതി,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2023-2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ആഫ്രിക്കയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് തെംബ ബാവുമ. വിമര്‍ശനങ്ങളേയും പരിഹാസങ്ങളേയും അവഗണനകളേയും മറികടന്നാണ് ബാവുമ സൗത്ത് ആഫ്രിക്കയുടെ പേര് ലോകത്തിന്റെ നെറുകയ്യിലെത്തിച്ചത്.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്രോട്ടിയാസിന് വേണ്ടി 12 മത്സരങ്ങളാണ് ബാവുമ കളിച്ചത്. അതില്‍ 11 മത്സരങ്ങളും താരം വിജയം കണ്ടതാണ്. ഒരു സമനിലയുമടക്കമാണ് ബാവുമ മുന്നോട്ട് നീങ്ങുന്നത്. റെഡ് ബോളില്‍ 114 ഇന്നിങ്‌സില്‍ നിന്ന് 3810 റണ്‍സാണ് താരം നേടിയത്. 172 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ ബാവുമ നേടി.
Content Highlight: A.B. De Villiers Talking About Temba Bavuma And Dhoni