| Wednesday, 5th February 2025, 1:41 pm

3500 കോടിയിലധികം ആസ്തി; ബച്ചനെയും ഹൃതിക് റോഷനെയും സല്‍മാനെയും പിന്നിലാക്കി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന അക്കിനേനി. മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം നാഗാര്‍ജുനയുടെ ഇപ്പോഴുള്ള ആസ്തി 410 മില്യണ്‍ ഡോളറാണ്, അതായത് 3572 കോടിയിലധികം.

ഇത് അമിതാഭ് ബച്ചന്‍, ഹൃതിക് റോഷന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പല മുന്‍നിര ബോളിവുഡ് നടന്മാരുടെ ആസ്തിയേക്കാള്‍ മുകളിലാണ്. 3200 കോടിയാണ് അമിതാഭ് ബച്ചന്റെ ആസ്തി. ഹൃതിക് റോഷന്റേത് 3100 കോടിയും സല്‍മാന്‍ ഖാന്റേത് 2900 കോടിയുമാണ്.

2700 കോടി ആസ്തി അക്ഷയ് കുമാറിനും 1900 കോടി ആസ്തി ആമിര്‍ ഖാനുമുണ്ട്. അതേസമയം ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജൂഹി ചൗളയ്ക്കും പിന്നിലാണ് നാഗാര്‍ജുന അക്കിനേനിയുടെ ആകെ ആസ്തി.

സിനിമക്ക് പുറമെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസികളില്‍ നിന്നും മറ്റ് ബിസിനസുകളിലെ നിക്ഷേപങ്ങളിലൂടെയുമാണ് നാഗാര്‍ജുന തന്റെ ആസ്തി ഉയര്‍ത്തിയത്. തെലുങ്കിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ അന്നപൂര്‍ണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാര്‍ജുന. കൂടാതെ ഒരു സ്വകാര്യ ജെറ്റ്, അര ഡസനിലധികം ആഡംബര കാറുകളും മൂന്ന് സ്പോര്‍ട്സ് ഫ്രാഞ്ചൈസികളും നാഗാര്‍ജുനയുടേതായിയുണ്ട്.

തെന്നിന്ത്യയിലെ ഏറ്റവും ധനികരായ നടന്മാരില്‍ നാഗാര്‍ജുനയുടെ തൊട്ടുപിന്നില്‍ ഉള്ളത് ചിരഞ്ജീവിയാണ്. 1650 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തൊട്ടുപിന്നിലായി 1370 കോടി ആസ്തിയുമായി രാം ചരണും 600 കോടി ആസ്തിയുമായി കമല്‍ ഹാസനും 500 കോടി ആസ്തിയുമായി രജിനീകാന്തുമാണ് ഉള്ളത്. അതേസമയം ജൂനിയര്‍ എന്‍.ടി.ആറിന്റെ ആസ്തി 500 കോടിയും പ്രഭാസിന്റെ ആസ്തി 250 കോടിയുമാണ്.

Content Highlight: 3500 crore in assets; The South Indian superstar Nagarjuna Akkineni left behind Amitabh Bachchan, Hrithik Roshan and Salman Khan

We use cookies to give you the best possible experience. Learn more