| Sunday, 15th March 2026, 5:12 pm

നാല് മന്ത്രിമാര്‍ക്കും അവസരം, നാട്ടികയില്‍ ഗീത ഗോപി, പറവൂരില്‍ ഇ.ടി. ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 25 സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുക.

പാര്‍ട്ടിയുടെ നാല് മന്ത്രിമാര്‍ക്കും അവസരം നല്‍കിക്കൊണ്ടാണ് സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക. കെ. രാജന്‍, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും.

നാട്ടികയില്‍ മുന്‍ എം.എല്‍.എ ഗീത ഗോപിയാണ് സ്ഥാനാര്‍ത്ഥി. നിലവിലെ കയ്പമംഗലം എം.എല്‍.എയായ ഇ.ടി. ടൈസണ്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ നിന്നും ജനവിധി തേടും.

സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക

നെടുമങ്ങാട് – ജി.ആര്‍. അനില്‍

ചിറയിന്‍കീഴ് – മനോജ് ബി. ഇടമന

കരുനാഗപ്പള്ളി – എം.എസ്. തറ

ചാത്തന്നൂര്‍ – ആര്‍. രാജേന്ദ്രന്‍

ചടയമംഗലം – ജെ. ചിഞ്ചുറാണി

പുനലൂര്‍ – സി. അജയപ്രസാദ്

അടൂര്‍ – പ്രിജി ശശിധരന്‍

പീരുമേട് – കെ. സലിംകുമാര്‍

വൈക്കം – പി. പ്രദീപ്

ചേര്‍ത്തല – പി. പ്രസാദ്

ഹരിപ്പാട് – ടി.ടി. ജിസ്‌മോന്‍

പറവൂര്‍ – ഇ.ടി. ടൈസണ്‍

ഒല്ലൂര്‍ – കെ. രാജന്‍

നാട്ടിക – ഗീത ഗോപി

കൊടുങ്ങലൂര്‍ – വി.ആര്‍. സുനില്‍കുമാര്‍

കയ്പമംഗലം – കെ.കെ.വത്സരാജ്

തൃശൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്‍

പട്ടാമ്പി – മുഹമ്മദ് മുഹസീന്‍

മണ്ണാര്‍ക്കാട് – മനസില്‍ അബൂബക്കര്‍

നാദാപുരം – പി. വസന്തം

തിരൂരങ്ങാടി – അജിത് കൊള്ളാടി

ഏറനാട് – ഷഫീര്‍ കിഴിശ്ശേരി

മഞ്ചേരി – വി.എം. മുസ്തഫ

കാഞ്ഞങ്ങാട് – ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, സി.പി.ഐയാണ് ആദ്യമായി ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. നിലവില്‍ 16 എം.എല്‍.എമാരാണ് സി.പി.ഐയ്ക്ക് ഉള്ളത്.

ഏപ്രില്‍ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണും. മാര്‍ച്ച് 23നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.

Content Highlight: 2026 Kerala assembly election; CPI announces candidates

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more