ലോകകപ്പ് ക്വാളിഫയറില്‍ പരഗ്വായ്‌ക്കെതിരായ വിജയത്തോടെ ബ്രസീല്‍ 2026 ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ്. കൊറിന്തിയന്‍സ് അരീയനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം സ്വന്തമാക്കിയാണ് കാനറികള്‍ തുടര്‍ച്ചയായ 23ാം ലോകകപ്പിന് ടിക്കറ്റെടുത്തിരിക്കുന്നത്.
കോണ്‍മെബോളില്‍ നിന്നും ഇക്വഡോറും ബ്രസീലിന് പിന്നാലെ ലോകകപ്പിന് യോഗ്യതയുറപ്പിച്ചിരുന്നു. എസ്റ്റാഡിയോ നാഷണല്‍ ഡി ലിമയില്‍ നടന്ന മത്സരത്തില്‍ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചെങ്കിലും രണ്ടാം സ്ഥാനത്ത് തുടര്‍ന്നതോടെയാണ് ഇക്വഡോറും 2026 ലോകകപ്പിനെത്തുന്നത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് നിലവില്‍ കോണ്‍മെബോളില്‍ നിന്നും ലോകകപ്പിന് ടിക്കറ്റെടുത്ത മറ്റൊരു ടീം.
13 ടീമുകളാണ് ഇതിനോടകം തന്നെ ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്. കോണ്‍മെബോളിന് പുറമെ മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടുണ്ട്.
(ടീം – എപ്രകാരം യോഗ്യത നേടി എന്നീ ക്രമത്തില്‍)
കാനഡ – ആതിഥേയര്‍
മെക്‌സിക്കോ – ആതിഥേയര്‍
അമേരിക്ക – ആതിഥേയര്‍
ജപ്പാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി ജേതാക്കള്‍
ന്യൂസിലാന്‍ഡ് – ഒ.എഫ്.സി തേര്‍ഡ് റൗണ്ട് ജേതാക്കള്‍
ഇറാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ ജേതാക്കള്‍
അര്‍ജന്റീന – കോണ്‍മെബോള്‍ ജേതാക്കള്‍
ഉസ്ബക്കിസ്ഥാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പ്
സൗത്ത് കൊറിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് ബി ജേതാക്കള്‍
ജോര്‍ദാന്‍ – എ.എഫ്.സി ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പ്
ഓസ്‌ട്രേലിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി റണ്ണേഴ്‌സ് അപ്പ്
ബ്രസീല്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
ഇക്വഡോര്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
ആതിഥേയരടക്കം 13 ടീമുകള്‍ മാത്രമാണ് ഇതുവരെ 2026 ലോകകപ്പിന് യോഗ്യതയുറപ്പിച്ചിരിക്കുന്നത്. ഇനി 35 ടീമുകള്‍ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക.
യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല.
(കോണ്‍ഫെഡറേഷന്‍ – ഡയറക്ട് സ്ലോട്ടുകള്‍ – പ്ലേ ഓഫ് സ്ലോട്ടുകള്‍ – എത്ര ടീം യോഗ്യത നേടി – ഇനി എത്ര ടീമിന് സാധ്യതകളുണ്ട് എന്നീ ക്രമത്തില്‍)
എ.എഫ്.സി – 8 – 1 – 6 – 6
സി.എ.എഫ് – 9 – 1 – 0 – 49
കോണ്‍കകാഫ് – 3+3 (ആതിഥേയര്‍) – 2 – 0+3 12
കോണ്‍മെബോള്‍ – 6 – 1 – 3 – 6
ഒ.എഫ്.സി – 1 – 1 – 1 – 1
യുവേഫ – – 16 – 0 – 0 – 54
പ്ലേ ഓഫ്‌സ് – 2 – _ – 0 – 6
ആകെ ടീം: 45+3
പ്ലേ ഓഫ് സ്ലോട്ട്: 6
യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ടീമുകള്‍: 206+3 (ആതിഥേയര്‍ അടക്കം)
ഇതിനോടകം പുറത്തായ ടീമുകള്‍: 68
ഇനിയും യോഗ്യത നേടാന്‍ സാധിക്കുന്ന ടീമുകള്‍: 128
ഇതുവരെ യോഗ്യത നേടിയ ടീമുകള്‍: 10+3 (ആതിഥേയര്‍ അടക്കം)
Content Highlight: 2026 FIFA World Cup: Teams qualified till now