ലോകകപ്പ് ക്വാളിഫയറില്‍ പരഗ്വായ്‌ക്കെതിരായ വിജയത്തോടെ ബ്രസീല്‍ 2026 ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ്. കൊറിന്തിയന്‍സ് അരീയനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം സ്വന്തമാക്കിയാണ് കാനറികള്‍ തുടര്‍ച്ചയായ 23ാം ലോകകപ്പിന് ടിക്കറ്റെടുത്തിരിക്കുന്നത്.
കോണ്‍മെബോളില്‍ നിന്നും ഇക്വഡോറും ബ്രസീലിന് പിന്നാലെ ലോകകപ്പിന് യോഗ്യതയുറപ്പിച്ചിരുന്നു. എസ്റ്റാഡിയോ നാഷണല്‍ ഡി ലിമയില്‍ നടന്ന മത്സരത്തില്‍ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചെങ്കിലും രണ്ടാം സ്ഥാനത്ത് തുടര്‍ന്നതോടെയാണ് ഇക്വഡോറും 2026 ലോകകപ്പിനെത്തുന്നത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് നിലവില്‍ കോണ്‍മെബോളില്‍ നിന്നും ലോകകപ്പിന് ടിക്കറ്റെടുത്ത മറ്റൊരു ടീം.
13 ടീമുകളാണ് ഇതിനോടകം തന്നെ ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്. കോണ്‍മെബോളിന് പുറമെ മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടുണ്ട്.
2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ (ഇതുവരെ)
(ടീം – എപ്രകാരം യോഗ്യത നേടി എന്നീ ക്രമത്തില്‍)
കാനഡ – ആതിഥേയര്‍
മെക്‌സിക്കോ – ആതിഥേയര്‍
അമേരിക്ക – ആതിഥേയര്‍
ജപ്പാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി ജേതാക്കള്‍