ബ്രസീലും അര്‍ജന്റീയുമെത്തി; റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇനിയും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല, മത്സരമിങ്ങനെ
Sports News
ബ്രസീലും അര്‍ജന്റീയുമെത്തി; റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇനിയും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല, മത്സരമിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th September 2025, 9:05 pm

2026 ഫിഫ ലോകകപ്പ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ തങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ക്കിറങ്ങുകയാണ്. ശനിയാഴ്ച രാത്രി നടക്കുന്ന യൂറോപ്യന്‍ ക്വാളിഫയറിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍മേനിയയെയാണ് പോര്‍ച്ചുഗലിന് നേരിടാനുള്ളത്.

ഹംഗറിയും അയര്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. താരതമ്യേന എതിരാളികള്‍ ദുര്‍ബലരാണ് എന്നതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമായേക്കും.

ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുന്ന ടീമിന് മാത്രമേ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കൂ എന്നതിനാല്‍ തന്നെ ഗ്രൂപ്പ് എഫ്-ല്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുക എന്നതില്‍ കുറഞ്ഞതൊന്നും പറങ്കിപ്പടയുടെ പദ്ധതികളിലുണ്ടാകില്ല.

പോര്‍ച്ചുഗല്‍ മാത്രമല്ല യൂറോപ്പില്‍ നിന്നും ഒറ്റ ടീമും ഇതുവരെ ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ജര്‍മനിയും ഫ്രാന്‍സുമെല്ലാം യോഗ്യതാ മത്സരങ്ങള്‍ കളിച്ചുവേണം ലോകകപ്പിനെത്താന്‍.

യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. 16 ടീമുകളാണ് യൂറോപ്പിനെ പ്രതിനിധീകരിച്ച് 2026 ലോകകപ്പ് കളിക്കുക.

യുവേഫയില്‍ നിന്നും ഇരുവരെ ഒറ്റ ടീം പോലും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ലെങ്കിലും മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള ടീമുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ വേള്‍ഡ് കപ്പ് ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. കോണ്‍മെബോളില്‍ നിന്ന് അര്‍ജന്റീന, ബ്രസീല്‍ ടീമുകളും എ.എഫ്.സിയില്‍ നിന്ന് ഇറാന്‍ അടക്കമുള്ളവരും ലോകകപ്പിന്റെ ഭാഗമാകും.

2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ (ഇതുവരെ)

(ടീം – എപ്രകാരം യോഗ്യത നേടി എന്നീ ക്രമത്തില്‍)

  • കാനഡ – ആതിഥേയര്‍
  • മെക്സിക്കോ – ആതിഥേയര്‍
  • അമേരിക്ക – ആതിഥേയര്‍
  • ജപ്പാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി ജേതാക്കള്‍
  • ന്യൂസിലാന്‍ഡ് – ഒ.എഫ്.സി തേര്‍ഡ് റൗണ്ട് ജേതാക്കള്‍
  • ഇറാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ ജേതാക്കള്‍
  • അര്‍ജന്റീന – കോണ്‍മെബോള്‍ ജേതാക്കള്‍
  • ഉസ്ബക്കിസ്ഥാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പ്
  • സൗത്ത് കൊറിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് ബി ജേതാക്കള്‍
  • ജോര്‍ദാന്‍ – എ.എഫ്.സി ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പ്
  • ഓസ്ട്രേലിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി റണ്ണേഴ്സ് അപ്പ്
  • ബ്രസീല്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്സ്
  • ഇക്വഡോര്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്സ്
  • ഉറുഗ്വായ് – കോണ്‍മെബോള്‍ ടോപ്പ് സിക്സ്
  • കൊളംബിയ – കോണ്‍മെബോള്‍ ടോപ്പ് സിക്സ്
  • പരഗ്വായ് – കോണ്‍മെബോള്‍ ടോപ്പ് സിക്സ്

കോണ്‍ഫെഡറേഷനുകളും ക്വാളിഫിക്കേഷനും

(കോണ്‍ഫെഡറേഷന്‍ – ഡയറക്ട് സ്ലോട്ടുകള്‍ – പ്ലേ ഓഫ് സ്ലോട്ടുകള്‍ – എത്ര ടീം യോഗ്യത നേടി – ഇനി എത്ര ടീമിന് സാധ്യതകളുണ്ട് എന്നീ ക്രമത്തില്‍)

  • എ.എഫ്.സി – 8 – 1 – 6 – 6
  • സി.എ.എഫ് – 9 – 1 – 0 – 44
  • കോണ്‍കകാഫ് – 3+3 (ആതിഥേയര്‍) – 2 – 0+3 12
  • കോണ്‍മെബോള്‍ – 6 – 1 – 6 – 2
  • ഒ.എഫ്.സി – 1 – 1 – 1 – 1
  • യുവേഫ – – 16 – 0 – 0 – 54
  • പ്ലേ ഓഫ്സ് – 2 – _ – 0 – 6

2026 ഫിഫ ലോകകപ്പ്

  • ആകെ ടീം: 45+3
  • പ്ലേ ഓഫ് സ്ലോട്ട്: 6
  • യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ടീമുകള്‍: 206+3 (ആതിഥേയര്‍ അടക്കം)
  • ഇതിനോടകം പുറത്തായ ടീമുകള്‍: 74
  • ഇനിയും യോഗ്യത നേടാന്‍ സാധിക്കുന്ന ടീമുകള്‍: 119
  • ഇതുവരെ യോഗ്യത നേടിയ ടീമുകള്‍: 13+3 (ആതിഥേയര്‍ അടക്കം)

 

Content Highlight: 2026 FIFA World Cup: European Qualifiers: Portugal will face Armenia in group stage