| Wednesday, 3rd September 2025, 5:55 pm

യൂറോപ്പ് ഇനി നിന്ന് കത്തും; ലോകകപ്പ് ലക്ഷ്യമിട്ട് റൊണാള്‍ഡോ കളത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് കളമൊരുങ്ങുന്നു. 16 ടീമുകളാണ് യൂറോപ്പില്‍ നിന്നും ലോകകപ്പിനെത്തുക. 12 ഗ്രൂപ്പുകളിലായി 54 ടീമുകളാണ് ലോകകപ്പ് യോഗ്യതയ്ക്കായി മാറ്റുരയ്ക്കുന്നത്.

നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളും (ഗ്രൂപ്പ് എ മുതല്‍ എഫ് വരെ) അഞ്ച് ടീമുകളുള്ള ആറ് ഗ്രൂപ്പുകളും (ഗ്രൂപ്പ് ജി മുതല്‍ എല്‍ വരെ) ആണ് കിരീടം തേടി കളത്തിലിറങ്ങുന്നത്. ഇതില്‍ ജി മുതല്‍ എല്‍ വരെയുള്ള ടീമുകളുടെ പോരാട്ടം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു ടീമിനും യോഗ്യതയുറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. രണ്ടാം സ്ഥാനത്തുള്ള ടീമുകള്‍ക്ക് യോഗ്യത ലഭിക്കണമെങ്കില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കണം. ഇതുകൊണ്ടുതന്നെ ഓരോ മത്സരങ്ങളും ടീമുകളെ സംബന്ധിച്ച് അത്രത്തോളം വിലപ്പെട്ടതാണ്.

കരുത്തരായ ജര്‍മനി ഗ്രൂപ്പ് എ-യിലാണ്. ലക്‌സംബര്‍ഗ്, നോര്‍തേണ്‍ ഐലന്‍ഡ്, സ്ലോവാക്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫ്-ലാണ്. താരതമ്യേന കുഞ്ഞന്‍ ടീമുകളാണ് ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനൊപ്പമുള്ളത്. ഇവരെ മറികടന്ന് ലോകകപ്പിനെത്തുകയെന്നത് റൊണാള്‍ഡോയെയും സംഘത്തെയും സംബന്ധിച്ച് എളുപ്പമാകും.

എന്നാല്‍ അവസാന നിമിഷം വരെ ഫലം അപ്രവചനീയമാകുന്ന ഫുട്‌ബോളില്‍ അത്ഭുതങ്ങളും പ്രതീക്ഷിച്ചേ മതിയാകൂ.

യോഗ്യതാ മത്സരങ്ങള്‍

ഗ്രൂപ്പ് എ

  • ജര്‍മനി
  • ലക്‌സംബര്‍ഗ്
  • നോര്‍തേണ്‍ ഐലന്‍ഡ്
  • സ്ലോവാക്യ

ഗ്രൂപ്പ് ബി

  • കൊസോവോ
  • സ്ലോവേനിയ
  • സ്വീഡന്‍
  • സ്വിറ്റസര്‍ലന്‍ഡ്

ഗ്രൂപ്പ് സി

  • ബെലറൂസ്
  • ഡെന്‍മാര്‍ക്
  • ഗ്രീസ്
  • സ്‌കോട്‌ലാന്‍ഡ്

ഗ്രൂപ്പ് ഡി

  • അസര്‍ബൈജാന്‍
  • ഫ്രാന്‍സ്
  • ഐസ്‌ലാന്‍ഡ്
  • ഉക്രെയ്ന്‍

ഗ്രൂപ്പ് ഇ

  • ബള്‍ഗേറിയ
  • ജോര്‍ജിയ
  • സ്‌പെയ്ന്‍
  • ടര്‍ക്കി

ഗ്രൂപ്പ് എഫ്

  • അര്‍മേനിയ
  • ഹംഗറി
  • പോര്‍ച്ചുഗല്‍
  • അയര്‍ലാന്‍ഡ്

(ടീം – മത്സരം – ജയം – സമനില – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

ഗ്രൂപ്പ് ജി

  1. ഫിന്‍ലന്‍ഡ് – 4 – 2 – 1 – 1 – 7
  2. നെതര്‍ലന്‍ഡ്‌സ് – 2 – 2 – 0 – 0 – 6
  3. പോളണ്ട് – 3 – 2 – 0 – 1 – 6
  4. ലിത്വാനിയ – 3 – 0 – 2 – 1 – 2
  5. മാള്‍ട്ട – 4 – 0 – 1 – 3 – 1

ഗ്രൂപ്പ് എച്ച്

  1. ബോസ്‌നിയ – 3 – 3 – 0 – 0 – 9
  2. ഓസ്ട്രിയ – 2 – 2 – 0 – 0 6
  3. റൊമാനിയ – 4 – 2 – 0 – 2 – 6
  4. സൈപ്രസ് – 3 – 1 – 0 – 2 – 3
  5. സാന്‍ മരീനോ – 4 – 0 – 0 – 4 – 0

ഗ്രൂപ്പ് ഐ

  1. നോര്‍വേ – 4 – 4 – 0 – 0 – 12
  2. ഇസ്രഈല്‍ – 3 – 2 – 0 – 1 – 6
  3. ഇറ്റലി – 2 – 1 – 0 – 1 – 3
  4. എസ്‌റ്റോണിയ – 4 – 1 – 0 – 3 – 3
  5. മോള്‍ഡോവ – 3 – 0 – 0 – 3 – 0

ഗ്രൂപ്പ് ജെ

  1. നോര്‍ത്ത് മാസഡോണിയ – 4 – 2 – 2 – 0 – 8
  2. വെയ്ല്‍സ് – 4 – 2 – 1 – 1 – 7
  3. ബെല്‍ജിയം – 2 – 1 – 1 – 0 – 4
  4. കസാഖിസ്ഥാന്‍ – 3 – 1 – 0 – 2 – 3
  5. ലിച്ചെന്‍സ്‌റ്റെയ്ന്‍ – 3 – 0 – 0 – 3 – 0

ഗ്രൂപ്പ് കെ

  1. ഇംഗ്ലണ്ട് – 3 – 3 – 0 – 0- 9
  2. അല്‍ബേനിയ – 4 – 1 – 2 – 1 – 5
  3. സെര്‍ബിയ – 2 – 1 – 1 – 0 – 4
  4. ലാറ്റ്‌വിയ – 3 – 1 – 1 – 1 – 4
  5. അന്‍ഡോറ – 4 – 0 – 0 – 4 – 0

ഗ്രൂപ്പ് എല്‍

  1. ചെക് റിപ്പബ്ലിക് – 4 – 3 – 0 – 1 – 9
  2. ക്രൊയേഷ്യ – 2 – 2 – 0 – 0 – 6
  3. മോണ്ടിനെഗ്രോ – 3 – 2 – 0 – 1 – 6
  4. ഫാറോ ഐലന്‍ഡ്‌സ് – 3 – 1 – 0 – 2 – 3
  5. ജിബ്രാള്‍ട്ടര്‍ – 4 – 0 – 0 – 4 – 0

Content Highlight: 2026 FIFA World Cup: European Qualifiers

We use cookies to give you the best possible experience. Learn more