2025 വിമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം മാത്രമാണ് ദല്‍ഹി സ്വീകരിച്ചത്. എന്നാല്‍ മുംബൈ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
വനിതാ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ പതിപ്പില്‍ കിരീടം നേടിയ മുംബൈ ഈ തവണയും കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. കന്നി കിരീടം ലക്ഷ്യം വെച്ച് ദല്‍ഹിയും ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരട്ടത്തിനായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.