ടൂര്‍ണമെന്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ലഖ്‌നൗവും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ളത്. മാര്‍ച്ച് 24നാണ് മത്സരം. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവില്‍ നിന്ന് ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുല്‍ ദല്‍ഹിയിലേക്കും ദല്‍ഹിയില്‍ നിന്ന് ക്യാപ്റ്റനായിരുന്ന റിഷബ് പന്ത് ലഖ്‌നൗവിലേക്കും ചേക്കേറിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം നേടിയാണ് (27 കോടി) റിഷബിനെ ദല്‍ഹി സ്വന്തമാക്കിയത്. ഇരു ടീമുകളും തമ്മിലുള്ള ശക്തിപ്രകടനത്തിനാവും ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
എന്നാല്‍ മത്സരത്തിന് മുമ്പേ ലഖ്‌നൗവിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ടീമിലെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരാണ് നിലവില്‍ പരിക്കിന്റെ പിടിയിലുള്ളത്. മായങ്ക് യാധവ്, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവരാണ് ഫിറ്റ്‌നസ് ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുന്നത് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് മൂവരും. മൂന്ന് താരങ്ങളും ആദ്യ മത്സരത്തിന് വേണ്ടി തിരിച്ചെത്തുമെന്നാണ് എല്‍. എസ്.ജി പ്രതീക്ഷിക്കുന്നത്. മൂവര്‍ക്കും പുറമെ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിന്റെ പരിക്കും ടീമിന് തിരിച്ചടിയായിരുന്നു. എന്നാല്‍ താരം മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു.