| Saturday, 2nd August 2025, 10:09 pm

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ മരണം; അധ്യാപകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാട്ടുകല്‍: പാലക്കാട് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

മുന്‍ പ്രിന്‍സിപ്പള്‍ ജോയ്സി, അധ്യാപകരായ സ്റ്റെല്ല ബാബു, അര്‍ച്ചന എന്നിവരാണ് നിയമനടപടി നേരിടുന്നത്. ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ 14കാരിയായ ആശിര്‍ നന്ദയാണ് തൂങ്ങി മരിച്ചത്. കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയരായ മൂന്ന് അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlight: Death of ninth-grade girl in Palakkad; Case filed against teachers

We use cookies to give you the best possible experience. Learn more